ഇല്ല, ജയിച്ചിട്ടില്ല, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയിച്ചിട്ടില്ലാന്ന്!

ഇല്ല, ജയിച്ചിട്ടില്ല, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയിച്ചിട്ടില്ലാന്ന്!

അലക്‌സ് ഫെര്‍ഗ്യൂസന്റെ കൂടെ പോയ ടീമിന്റെ രാശി ഇതുവരെ വന്നിട്ടില്ല. മോയത് തൊട്ട് മൊറീഞ്ഞോ വരെ പടിച്ച പണി പതിനെട്ടും നോക്കിയും നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നിട്ടും ഗോളടിക്കാന്‍ മാഞ്ചസ്റ്റര്‍
യുണൈറ്റഡ് താരങ്ങള്‍ക്കാകുന്നില്ല. ഗോളിനോടടുക്കുമെങ്കിലും പന്ത് വലയില്‍ കയറുന്നില്ല. മൊറീഞ്ഞോയുടെ ഏറ്റവും വലിയ തലവേദനയാണത്. 

ആ പതിവ് ഇത്തവണയും തെറ്റിയില്ല. യൂറോപ്പ ലീഗ് കോര്‍ട്ടര്‍ ഫൈനലിലായിരുന്നു മത്സരം.  ആദ്യ പാദ മത്സരത്തില്‍ ബെല്‍ജിയം ടീമും
താരതമ്യേന ദുര്‍ബലരായ അന്‍ഡര്‍ലെയുമായാണ് യുണൈറ്റഡ് മത്സരിക്കാനിറങ്ങിയത്. പറഞ്ഞിട്ടു കാര്യമില്ലല്ലോ. ചുവന്ന ചെകുത്താന്‍മാരുടെ സമനില തെറ്റിയില്ല. സ്‌കോര്‍ 1-1. 

യുണൈറ്റഡിന് ആകെ ആശ്വാസം നിര്‍ണായകമായ എവേ ഗോള്‍ കണ്ടെത്താനായതാണ്. റാഷ്‌ഫോഡിലൂടെയും, ലിംഗാര്‍ഡിലൂടെയും ഗോളിനായി ശ്രമിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ എന്ന തലവേദന മൊറീഞ്ഞോയ്ക്ക് തുടരുകയാണ്. 

36 ആം മിനുട്ടില്‍ ഹെന്റിക് മിഖ്താര്യനിലൂടെ ലീഡ് നേടിയത് യുണൈറ്റഡാണ്. ഗോള്‍ നേടിയ ശേഷം നിരന്തരം ആക്രമിച്ചെങ്കിലും ഫിനിഷിങ് പിഴവുകള്‍ ആവര്‍ത്തിക്കപ്പെട്ടു. പരിചയസമ്പന്നനായ ഒരു സ്‌ട്രൈക്കറുടെ കുറവുകള്‍ ടീമിനെ കനത്ത രീതിയില്‍ ബാധിച്ചിരിക്കുന്നു. 

86 ആം മിനുട്ടിലാണ് യൂണൈറ്റഡിന്റെ വലയില്‍ പന്തെത്തിച്ച് ആന്‍ഡര്‍ലെ സമനില ഗോള്‍ നേടി. ഏത് ടീമിനോടും ഗോള്‍ വഴങ്ങാമെന്ന മാഞ്ചസ്റ്ററിന്റെ പ്രതിരോധം ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഇടത് വിങ്ങില്‍ നിന്ന് ആന്‍ഡര്‍ലെ താരം ഇവാന്‍ ഒബ്രഡോവിച് നല്‍കിയ മികച്ച പാസ്സ് ഹെഡ്ഡറിലൂടെ ബെല്‍ജിയന്‍ യുവതാരം ഡന്‍ഡോകര്‍ യുണൈറ്റഡിന്റെ വലയിലെത്തിച്ചു. 

മറുടപടി ഗോളിന് യുണൈറ്റഡിന് സമയമില്ലായിരുന്നു. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലെത്താമെന്ന പ്രതീക്ഷ ഇതിനോടകം തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉപേക്ഷിച്ചിട്ടുണ്ട്. യൂറോപ്പ രണ്ടാം പാദത്തില്‍ ഇതേ പ്രകടനമാണെങ്കില്‍ മൊറീഞ്ഞോയ്ക്ക് അടുത്ത സീസണില്‍ വേറെ ക്ലബ്ബ് നോക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com