ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ച്വറി നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയുടെ പ്രകടനം.
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ച്വറി നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയുടെ പ്രകടനം.

പുജാരയ്ക്കും രെഹാനയ്ക്കും സെഞ്ച്വറി: ആദ്യ ദിനം ഇന്ത്യ 344/3

കൊളംബോ: ആദ്യ ടെസ്റ്റില്‍ നേടിയ ഉഗ്രന്‍ വിജയം ആവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനു രണ്ടാം ടെസ്റ്റില്‍ കിടിലന്‍ തുടക്കം. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടി ചേതേശ്വര്‍ പൂജാരയും ഒന്‍പതാം ടെസ്റ്റ് സെഞ്ച്വറി നേടി അജിന്‍ക്വ രഹാനെയുടെയും മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്കു മികച്ച തുടക്കം. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുത്തു.

128 റണ്‍സെടുത്ത് പൂജാരയും 103 റണ്‍സെടുത്ത് രഹാനെയുമാണ് ക്രീസില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കു തുടക്കം മികച്ചതായെങ്കിലും ഒന്നാം ടെസ്റ്റിലെ മിന്നല്‍പ്പിണര്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ 35 റണ്‍സെടുത്ത് ടീമിന്റെ 56ാം റണ്‍സില്‍ പുറത്തായി. പൂജാരയാണ് വണ്‍ഡൗണായി ഇറങ്ങിയത്. പൂജാരയും ലോകേശ് രാഹുലും ചേര്‍ന്ന് മികച്ച രീതിയില്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുന്നതിനിടെ 57 റണ്‍സെടുത്ത് രാഹുല്‍ റണ്ണൗട്ടായി. 

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയായിരുന്നു പിന്നീടെത്തിയത്. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ച്വറി ഫോമിലെത്തിയ കോഹ്ലി പക്ഷേ രണ്ടാം ടെസ്റ്റില്‍ പരാജയപ്പെടുത്തി. 13 റണ്‍സെടുത്ത് കോഹ്ലി മടങ്ങിയപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ അക്കൗണ്ടില്‍ 133 റണ്‍സായിരുന്നു. പിന്നീട് രഹാനെയും പൂജാരയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു.

ഈ ടെസ്റ്റില്‍ ജയം കണ്ടെത്തിയാല്‍ ഇന്ത്യയ്ക്കു പരമ്പര സ്വന്തമാക്കാനാകും. അതോടൊപ്പം ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന വിവാദം വെറുതെയായിരുന്നുവെന്ന് പുതിയ കോച്ച് രവിശാസ്ത്രിക്കും ക്യാപ്റ്റന്‍ കോഹ്ലിക്കും തെളിയിക്കാനുമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com