ഇടിക്കൂട്ടില്‍ ചൈനയെ ഇടിച്ചിട്ട് വിജേന്ദര്‍; അതിര്‍ത്തിയിലെ സമാധാനത്തിനായി കിരിടം ചൈനീസ് താരത്തിന് നല്‍കാമെന്ന് വിജേന്ദര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th August 2017 08:10 AM |
Last Updated: 06th August 2017 08:10 AM | A+A A- |

മുംബൈ: ഇടിക്കൂട്ടില്‍ വീണ്ടും രാജ്യത്തിന് അഭിമാനയി വിജേന്ദര്‍ സിങ്. ചൈനയുടെ സുല്‍പികര്‍ മെയ്‌മെയ്തിയാലിനെ ഇടിച്ചിട്ട് പ്രഫഷണല്‍ ബോക്‌സിങ്ങില്‍ ഒന്‍പതാം ജയമാണ് വിജേന്ദര്‍ മുംബൈയിലെ വര്‍ളി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്റ്റേഡിയത്തില്‍ നേടിയത്.
ജയത്തോടെ ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യനായിരുന്ന വിജേന്ദര്‍, മെയ്‌മെയ്താലിയുടെ ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടവും സ്വന്തമാക്കി. 96-93, 95-94,95-94 എന്നിങ്ങനെയാണ് വിജേന്ദറിന് ലഭിച്ച സ്‌കോര്‍.
എന്നാല്‍ ഇരുരാജ്യങ്ങളുടേയും ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ സമാധാനം കൊണ്ടുവരുന്നതിനായി തന്റെ കിരീടം ചൈനീസ് താരത്തിന് വാഗ്ദാനം ചെയ്യുകയും ചെയ്തു വിജേന്ദര്‍. എനിക്ക് ഈ കിരീടം വേണ്ട. താനത് മെയ്‌മെയ്താലിക്ക് നല്‍കും. അതിര്‍ത്തില്‍ സംഘര്‍ഷാവസ്ഥ വരുന്നതിനോട് താത്പര്യമില്ല. ഇത് സമാധാനത്തിന്റെ സന്ദേശമാണെന്നും വിജേന്ദര്‍ പറഞ്ഞു.