ടോറി ബോവി വേഗറാണി;തകര്‍ത്തെറിഞ്ഞത് ട്രാക്കിലെ ജമൈക്കന്‍ ആധിപത്യം

അവസാന നിമിഷം ആരേയും വിസ്മയിപ്പിക്കുന്ന തരത്തില്‍ ഫിനിഷിങ് പൊയിന്റിലേക്ക് ഡൈവ് ചെയ്തായിരുന്നു ടോറി വിജയം കൈവരിച്ചത്
ടോറി ബോവി വേഗറാണി;തകര്‍ത്തെറിഞ്ഞത് ട്രാക്കിലെ ജമൈക്കന്‍ ആധിപത്യം

ലണ്ടന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്ത്രീകളുടെ നൂറ് മീറ്റര്‍ ഓട്ടമത്സരത്തില്‍ അമേരിക്കന്‍ സ്പിന്റര്‍  ടോറി ബോവി ചാമ്പ്യന്‍. ജമൈക്കന്‍ ആധിപത്യം തകര്‍ത്താണ് ടോറി ബോവി വേഗ റാണിയായത്. 10.84 സെക്കന്റുകളിയാണ് ടോറി നൂറ് മീറ്റര്‍ ഫിനിഷ് ചെയ്തത്. ജമൈക്കന്‍ താരം എലൈന്‍ തോമസിനെ അട്ടിമറിച്ചായിരുന്നു ടോറിയുടെ വിജയം. പുരുഷ മത്സരത്തില്‍ ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ  ജസ്റ്റിന്‍ ഗാഡ്‌ലിന്‍ അട്ടിമറിച്ചതിന് പിന്നാലെയാണ് വനിത മത്സരത്തിലും ജമൈകകന്‍ ആധിപത്യം അവസാനിച്ചിരിക്കുന്നത്. അവസാന നിമിഷം ആരേയും വിസ്മയിപ്പിക്കുന്ന തരത്തില്‍ ഫിനിഷിങ് പൊയിന്റിലേക്ക് ഡൈവ് ചെയ്തായിരുന്നു ടോറി വിജയം കൈവരിച്ചത്. ഐവറി കോസ്റ്റ് താരം മാരി ജോസീ ടാലൂവാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 

ബോവിയും ഐവറി കോസ്റ്റ് താരം മാരി ജോസി ടാലുവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. തുടക്കം മുതല്‍ ഒന്നാമത് നിന്ന ടാലുവിനെ പിന്നിലാക്കാന്‍ ടോറി കണ്ടെത്തിയ മാര്‍ഗം അവസാന നിമിഷം ഫിനിഷിങ് ലൈനിലേക്ക് ഡൈവ് ചെയ്യുക എന്നതായിരുന്നു. ഡൈവ് ചെയ്ത് ട്രാക്കില്‍ വീണ ടോറി എഴുന്നേറ്റത് സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിലേക്കാണ്. 

ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേത്രിയായ ജമൈക്കന്‍ താരം എലെന്‍ തോമസിന് അഞ്ചാം സ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്യാനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com