കാന്‍ഡി ടെസ്റ്റില്‍ ഇന്ത്യയ്ക്കു ഇന്നിങ്‌സ് ജയം; പരമ്പര തൂത്തുവാരി കോഹ്ലിയും കൂട്ടരും ചരിത്രമിട്ടു

കാന്‍ഡി ടെസ്റ്റില്‍ ഇന്ത്യയ്ക്കു ഇന്നിങ്‌സ് ജയം; പരമ്പര തൂത്തുവാരി കോഹ്ലിയും കൂട്ടരും ചരിത്രമിട്ടു

കാന്‍ഡി: ശ്രീലങ്കന്‍ പര്യടനത്തിലെ മൂന്ന് ടെസ്റ്റ് മത്സരങ്ങും ഇന്ത്യ തൂത്തുവാരി. കാന്‍ഡിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 171 റണ്‍സിനും ജയിച്ചു. ശ്രീലങ്കയില്‍ ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പര മുഴുവനും ജയിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഈഗോ പ്രശ്‌നം ഉടലെടുക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ടീം ശ്രീലങ്കന്‍ പര്യടനത്തിനെത്തിയത്. ടെസ്റ്റില്‍ സമ്പൂര്‍ണ ജയം നേടി വിരാട് കോഹ്ലിയും പരിശീലകന്‍ രവിശാസ്ത്രിയും വിവാദങ്ങള്‍ വെറുതെയായിരുന്നുവെന്ന് തെളിയിച്ചു.

മൂന്നാം ടെസ്റ്റില്‍ ഹര്‍ദിക്ക് പാണ്ഡ്യയും ശിഖര്‍ ധവാനുമാണ് ഇന്ത്യന്‍ ടീമിന്റെ വിജയശില്‍പ്പികള്‍. ഇവര്‍ക്കൊപ്പം ബോളിങ് ഡിപ്പാര്‍ട്ടുമെന്റുകൂടി ഫോമിലെത്തിയതോടെ ഇന്ത്യ ലങ്കന്‍ ദഹനം പൂര്‍ത്തിയാക്കി. 

ആദ്യ ഇന്നിങ്‌സില്‍ ശിഖര്‍ ധവാന്റെയും ഹര്‍ദിക്ക് പാണ്ഡ്യയുടെയും സെഞ്ച്വറി മികവില്‍ ഇന്ത്യ 487 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ആദ്യ ഇന്നിങ്‌സില്‍ 135നു ആള്‍ഔട്ടായി. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത ലങ്കന്‍ പട 181 റണ്‍സിനു പുറത്താവുകയായിരുന്നു. അശ്വിന്‍ നാലു വിക്കറ്റുകളും മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. മത്സരത്തിന്റെ രണ്ടു ദിവസം ബാക്കി നില്‍ക്കെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. 1994ലാണ് ഇന്ത്യ ലങ്കയില്‍ ഇതിനു മുമ്പ് ടെസ്റ്റ് പരമ്പര അവസാനമായി തൂത്തുവാരിയത്. ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 304 റണ്‍സിനു ജയിച്ച കൊളംബോ ടെസ്റ്റില്‍ ഇന്നിങ്‌സിനു 51 റണ്‍സിനും ഇന്ത്യ ജയിച്ചിരിന്നു.

തുടര്‍ച്ചയായി ഇന്ത്യ നേടുന്ന എട്ടാമത്തെ പരമ്പര എന്ന പ്രത്യേകതയും ശ്രീലങ്കയുമായുള്ള ജയത്തോടെ ഇന്ത്യ സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com