ബിസിസിഐ തലപ്പത്തിരിക്കുന്നവരെ പുറത്താക്കണമെന്ന് ഭരണസമിതി സുപ്രീം കോടതിയില്‍

ബിസിസിഐ തലപ്പത്തിരിക്കുന്നവരെ പുറത്താക്കണമെന്ന് ഭരണസമിതി സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സികെ ഖന്ന, സെക്രട്ടറി അമിതാഭ് ഛൗധരി, ട്രഷറര്‍ അനിരുദ്ധ് ഛൗധരി എന്നിവരെ സ്ഥാനത്തു നിന്നും നീക്കണമെന്ന് ഇടക്കാല ഭരണ സമിതി സുപ്രീം കോടതിയില്‍.
ക്രിക്കറ്റിന്റെ പരമോന്നത സംവിധാനത്തെ ശുദ്ധികലശം ലക്ഷ്യമിട്ടു സുപ്രീം കോടതി രൂപീകരിച്ച ലോധ കമ്മിറ്റിയുടെ നിര്‍ദേശിങ്ങള്‍ ലംഘിച്ചാണ് ഇവര്‍ ഉന്നത സ്ഥാനത്തിരിക്കുന്നതെന്ന് കാണിച്ചാണ് വിനോദ് റായ് നേതൃത്വം വഹിക്കുന്ന ഇടക്കാല ഭരണ സമിതി ഇവരെ നീക്കണമെന്ന് ആവശ്യപ്പെട്ടത്.

ക്രിക്കറ്റിന്റെ ഭരണപരമായ കാര്യങ്ങള്‍ ഇവരില്‍ നിന്നും മാറ്റി ബിസിസിഐയുടെ സമ്പൂര്‍ണമായ നിയന്ത്രണം ഭരണസമിതിക്കു നല്‍കണമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 26 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം 26നു നടന്ന ബിസിസിഐ പ്രത്യേക പൊതു യോഗത്തില്‍ നിന്നും ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയെയും നിയമസംഘത്തെയും വിലക്കയത് ഉന്നതരുടെ ഇടപെടലാണ്. ഇത് സുപ്രീം കോടതിയുടെ വിധിക്കെതിരാണ്. റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാഹുല്‍ ജോഹ്രിയടക്കമുള്ള വിദഗ്ധരായ പ്രഫഷണല്‍സിന്റെ സേവനം ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനു അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com