വയസ് അന്‍പത് പിന്നിട്ടെങ്കിലും ഇതിഹാസത്തിന് മാറ്റമില്ല; മറഡോണയുടെ തകര്‍പ്പന്‍ ഫ്രീകിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th August 2017 12:45 PM |
Last Updated: 18th August 2017 08:16 PM | A+A A- |

വര്‍ഷങ്ങള്‍ എത്ര കടന്നു പോയാലും ഇതിഹാസങ്ങള്‍ ഇതിഹാസങ്ങളായി തന്നെ നില്‍ക്കും. അതിപ്പോള്‍ ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് ഫുട്‌ബോള്‍ മാന്ത്രീകന്‍ ഡീഗോ മറഡോണ. അതും ഒരു ഒന്നൊന്നര ഫ്രീകിക്ക് ഗോളിലൂടെ.
അര്‍ജന്റീനിയന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും മാറിയതിന് ശേഷം അധികം നമ്മള്‍ അദ്ദേഹത്തെ ഫുട്‌ബോള്‍ മൈതാനത്ത് കണ്ടിട്ടില്ല. ഇപ്പോള്‍ യുഎഇയുടെ അല്‍ ഫുജയ്‌റാഹിനൊപ്പമാണ് മറഡോണയിപ്പോള്‍.
അല്‍ ഫുജയ്‌റാഹ് ടീമിന്റെ പരിശീലനത്തിന് ഇടയിലായിരുന്നു മറഡോണയുടെ മനോഹരമായ ഗോള്‍. ഗോളടിച്ചതിന്റെ സന്തോഷം മറഡോണയും മറച്ചുവെച്ചില്ല. കാണികള്‍ക്ക് മുന്‍പിലെ വിജയാഘോഷം പോലെ തന്നെ മറഡോണ ഈ ഗോളും ആഘോഷിച്ചു.