കോപ്പലാശാന്‍ കളിച്ചു; ബെല്‍ഫോര്‍ട്ട് ഇക്കുറി ജംഷഡ്പൂരിന്; ബ്ലാസ്റ്റേഴ്‌സ് കാത്തിരിപ്പ് വിഫലം

കോപ്പലാശാന്‍ കളിച്ചു; ബെല്‍ഫോര്‍ട്ട് ഇക്കുറി ജംഷഡ്പൂരിന്; ബ്ലാസ്റ്റേഴ്‌സ് കാത്തിരിപ്പ് വിഫലം

ന്യൂഡെല്‍ഹി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരുപ്പ് സഫലമായില്ല. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ ആരാധകരുടെ മനം കവര്‍ന്ന കെര്‍വന്‍ ബെല്‍ഫോര്‍ട്ട് ടാറ്റ ജംഷഡ്പൂര്‍ എഫ്‌സിയുമായി കരാറിലെത്തി. ഹെയ്തി താരത്തിന്റെ സൈനിങ് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍പരിശീലകന്‍ സ്റ്റീവ് കോപ്പലാണ് ജംഷഡ്പൂര്‍ എഫ്‌സിയുടെ പരിശീലകന്‍. കോപ്പലിന്റെ പ്രത്യേക സമ്മര്‍ദ്ദപ്രകാരമാണ് ബെല്‍ഫോര്‍ട്ട് ജംഷഡ്പൂരിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎസ്എല്‍ ഈ സീസണില്‍ അരങ്ങേറ്റം കുറിക്കുന്ന ജംഷഡ്പൂര്‍ എഫ്‌സിയുടെ മുന്നേറ്റ നിരയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ബെല്‍ഫോര്‍ട്ടിന്റെ സൈനിങ് എന്നാണ് വിലയിരുത്തലുകള്‍.

അസര്‍ബൈജാന്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബ് സീറ എഫ്‌സിയില്‍ നിന്നാണ് ബെല്‍ഫോര്‍ട്ട് പുതിയ ക്ലബ്ബുമായി ഒപ്പുവെച്ചത്. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി 15 മത്സരങ്ങള്‍ കളിച്ച ബെല്‍ഫോര്‍ട്ട് മൂന്ന് ഗോളുകളും സ്വന്തം പേരില്‍ കുറിച്ചിരുന്നു. സികെ വിനീതുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ബെല്‍ഫോര്‍ട്ട് ഈ സീസണിലും മഞ്ഞപ്പടയ്‌ക്കൊപ്പം ചേരുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com