ഇതേ ദിവസം അതേ കസേര; കളി തുടങ്ങിയ അതേ സ്റ്റേഡിയത്തില്‍ ഒന്‍പതാം വര്‍ഷവും കോഹ് ലി
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th August 2017 01:06 PM |
Last Updated: 20th August 2017 08:18 AM | A+A A- |

ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് ശേഷം ഏകദിന പരമ്പരയും ലക്ഷ്യമിട്ട് കോഹ് ലിയും സംഘവും ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങും. ധാംബുള്ളയില്‍ നടക്കുന്ന ആദ്യ ഏകദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസം ഇതേ സ്‌റ്റേഡിയത്തിലായിരുന്നു കോഹ് ലി തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയത്.
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡ്രസിങ് റൂമില്‍ താനിരുന്ന അതേ കസേരയില്‍ അതേ പൊസിഷനില്‍ ഇരുന്നുകൊണ്ടുള്ള ഫോട്ടോ ഷെയര്‍ ചെയ്താണ് കടന്നു പോയ ഒന്‍പത് വര്‍ഷങ്ങളെ കുറിച്ച് കോഹ് ലി എല്ലാവരേയും ഓര്‍മപ്പെടുത്തിയത്.
എന്നാല്‍ ആദ്യ തന്റെ ആദ്യ ഏകദിനത്തില്‍ കോഹ് ലി 12 റണ്‍സിന് പുറത്തായി. ഇന്ത്യയെ 146 റണ്‍സിന് ഒതുക്കിയ ശ്രീലങ്ക എട്ട് വിക്കറ്റിന്റെ ജയവും നേടി. ധാംബുള്ളയില്‍ തന്നെ നടന്ന രണ്ടാം ഏകദിനത്തില്‍ കോഹ് ലി 37 റണ്‍സ് നേടുകയും ഇന്ത്യ മൂന്ന് വിക്കറ്റിന് ജയിക്കുകയും ചെയ്തു.