മ്യൂലന്‍സ്റ്റീന്‍ മുത്താണ്! ഐഎസ്എല്ലില്‍ വരാനുള്ള കാരണം പറഞ്ഞ് വെസ് ബ്രൗണ്‍

മ്യൂലന്‍സ്റ്റീന്‍ മുത്താണ്! ഐഎസ്എല്ലില്‍ വരാനുള്ള കാരണം പറഞ്ഞ് വെസ് ബ്രൗണ്‍

കൊച്ചി: ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ റെനി മ്യൂലന്‍സ്റ്റീന്‍ ആണ് ഐഎസ്എല്ലിലേക്കു വരാനുള്ള തന്റെ തീരുമാനത്തിനു പിന്നിലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധ താരമായിരുന്ന വെസ് ബ്രൗണ്‍. ഈ സീസണല്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലെത്തിയ താരത്തിനു ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം റെനിച്ചായനെ കുറിച്ചു പറഞ്ഞിട്ടു തീരുന്നില്ല.

മാഞ്ചസ്റ്റര്‍  യുണൈറ്റഡില്‍ അലക്‌സ് ഫെര്‍ഗ്യൂസണ്‍ പരിശീലകനായിരുന്ന സമയത്ത് സഹ പരിശീലകനായിരുന്ന റെനി മ്യൂലന്‍സ്റ്റീനാണ് ബ്രൗണിനെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. മ്യൂലന്‍സ്റ്റീന്‍ സഹപരിശീലകനായിരിക്കുന്ന സമയത്ത് മാഞ്ചസ്റ്റര്‍ കുപ്പായത്തിലുണ്ടായിരുന്ന ബ്രൗണ്‍  ബ്ലാക്ക്ബണ്‍ റോവേഴ്‌സിലേക്കു കൂടുമാറിയിരുന്നു. പിന്നീട്, ബ്ലാക്ക്ബണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നും തരംതാഴ്ന്നതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കു മ്യൂലന്‍സ്റ്റീന്‍ വിളിക്കുകയായിരുന്നു. 

ഇംഗ്ലണ്ടിനു പുറത്തുള്ള ലീഗില്‍ ആദ്യമായി കളിക്കാനെത്തുന്ന താരത്തിനു ഇതിനോടകം തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് എന്ന മഞ്ഞപ്പടയുടെ ഖ്യാതി മനസിലായിട്ടുണ്ട്. പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന മ്യൂലന്‍സ്റ്റീന്റെ ചോദ്യത്തിനു ഉണ്ടെന്നു മറുപടി പറയുകയായിരുന്നുവെന്നാണ് ബ്രൗണ്‍ മാഞ്ചസ്റ്റര്‍ ഇവനിങ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍

മാഞ്ചസ്റ്റര്‍ യുണൈറ്റിലുണ്ടായിരുന്ന സില്‍വസ്റ്ററുമായി ഐഎസ്എല്‍ അനുഭവം ചോദിച്ചപ്പോള്‍ നിനക്കു ഇഷ്ടപ്പെടും അതെന്നായിരുന്നു സില്‍വസ്റ്ററിന്റെ മറുപടി. ഐഎസ്എല്‍ ആരാധകരുടെ ആവേശം വേറെ തന്നെയാണെന്നും പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെതെന്നും സില്‍വസ്റ്റര്‍ പറഞ്ഞതായി ബ്രൗണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

കൊച്ചി എന്താണെന്നും, ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം എന്താണെന്നും ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്റര്‍നെറ്റില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്രയും ആവേശമുള്ള ആരാധകരുടെ അടുത്തേക്കാണ് പോകുന്നത് എന്നാലോചിച്ചുള്ള എക്‌സൈറ്റ്‌മെന്റ് അടക്കാന്‍ പറ്റുന്നില്ലെന്നാണ് ബ്രൗണ്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com