എന്നും മെസിയുടെ നിഴലില്‍ പറ്റില്ല; മെസിയെ ഒഴിവാക്കാമെന്ന് മാനേജ്‌മെന്റ് നെയ്മറിന് വാക്ക് നല്‍കിയിരുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st August 2017 12:44 PM |
Last Updated: 31st August 2017 03:25 PM | A+A A- |

ബാഴ്‌സയെ അടക്കിവാണിരുന്നത് മെസി നെയ്മര്‍ സുവാരസ് സഖ്യമായിരുന്നു എങ്കിലും മെസി എന്ന ഇതിഹാസത്തിന്റെ നിഴലിനടിയിലായിരുന്നു ഇവര്‍. ബാഴ്‌സ വിട്ട് നെയ്മര്‍ പിഎസ്ജിയിലേക്ക് പോകുന്നതിന് കാരണമായതും ഇത് തന്നെയാണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍.
ബാഴ്‌സയുമായി കരാര്‍ ഒപ്പിടുന്ന സമയത്ത് ബാഴ്‌സ നെയ്മറിന് ഒരു വാക്ക് നല്‍കിയിരുന്നു. മെസിയെ ബാഴ്‌സയില്‍ നിന്നും വില്‍ക്കുമെന്ന്. ഒരു ഫ്രഞ്ച് ടെലിവിഷന്‍ ചാനലാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.
2014ല്‍ നെയ്മറുമായി കരാര്‍ ഒപ്പിടുമ്പോള്‍, മെസിയെ ക്ലബില്‍ നിന്നും ഒഴിവാക്കുമെന്ന് മാനേജ്‌മെന്റ് നെയ്മറിന് ഉറപ്പു നല്‍കിയിരുന്നതായാണ് വെളിപ്പെടുത്തല്‍. എന്നാല്‍ മെസിയുമായി കരാര്‍ പുതുക്കാനുള്ള നീക്കവുമായാണ് ബാഴ്‌സ മാനേജ്‌മെന്റ് നീങ്ങിയത്.
ബാഴ്‌സയില്‍ മെസിയുടെ നിഴലില്‍ കളിച്ച് മടുത്തതാണ് നെയ്മറിനെ പിഎസ്ജിയിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചതെന്നാണ് ഫ്രഞ്ച് ചാനലിന്റെ വെളിപ്പെടുത്തല്‍. പിഎസ്ജിയില്‍ നെയ്മറാണ് അവരുടെ തുറുപ്പുചീട്ട്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി മെസിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ബാഴ്‌സ മാനേജ്‌മെന്റുമായി പുതിയ കരാറില്‍ ധാരണയായെങ്കിലും ഇതുവരെ മെസി അതില്‍ ഒപ്പുവെച്ചിട്ടില്ലാത്തത് മാനേജ്‌മെന്റിനേയും, ബാഴ്‌സ ആരാധകരേയും ആശങ്കയിലാക്കുന്നുണ്ട്.