എന്നെ പ്രൊഫഷണലായി കാണൂ, ഫുട്‌ബോള്‍ ലോകത്തെ സെക്‌സി റഫറി പറയുന്നു

ഫുട്‌ബോള്‍ പ്രേമികള്‍ക്ക മാത്രമല്ല, താരങ്ങള്‍ക്കും മത്സര സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു
എന്നെ പ്രൊഫഷണലായി കാണൂ, ഫുട്‌ബോള്‍ ലോകത്തെ സെക്‌സി റഫറി പറയുന്നു

ബ്രസീലിയന്‍ ഫുട്‌ബോളില്‍ ഇടിമുഴക്കം തീര്‍ത്തായിരുന്നു ഡെനിസ് ബുവാനോയുടെ കടന്നു വരവ്. ഇന്ന് ലോകത്ത് നിലവിലുള്ള ഫുട്‌ബോള്‍ റഫറിമാരെ ആരെയെങ്കിലും ഫുട്‌ബോള്‍ പ്രേമികള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നുണ്ടെങ്കില്‍ അത് ഡെനിസിനെയായിരിക്കും. 

ഡിസൈറും സ്‌പോര്‍ട്ടിങ്ങും തമ്മിലുള്ള മത്സരത്തില്‍ റഫറിയായി ഇറങ്ങിയായിരുന്നു ഡെനീസ് ഫുട്‌ബോള്‍ ലോകത്തെ ചൂടുപിടിപ്പിച്ചത്. നനഞ്ഞ്, ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ടി ഷര്‍ട്ട് ധരിച്ചായിരുന്നു ഡെനിസ് അന്ന് മത്സരം നിയന്ത്രിക്കുന്നതിനായി എത്തിയത്. മത്സരം ഡെനിസ് ഭംഗിയായി നിയന്ത്രിച്ചെങ്കിലും പല ഫുട്‌ബോള്‍ പ്രേമികള്‍ തങ്ങളെ തന്നെ നിയന്ത്രിക്കാന്‍ ഏറെ പാടു പെടേണ്ടി വന്നു. 

എന്നാല്‍ ഇത്രയും ആരാധകരെ സൃഷ്ടിക്കാന്‍ മാത്രം സെക്‌സിയല്ല താനെന്നാണ് ഡെനിസ് ഇപ്പോള്‍ പറയുന്നത്. തന്നെ ഒരു പ്രഫഷണല്‍ ആയി കാണണം എന്നും അവര്‍ ആവശ്യപ്പെടുന്നു.

ഫുട്‌ബോള്‍ പ്രേമികള്‍ക്ക മാത്രമല്ല, താരങ്ങള്‍ക്കും മത്സര സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ഇരു ടീം അംഗങ്ങളും റഫറിമാര്‍ക്കൊപ്പം നിരന്ന ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നു തന്നെ അത് വ്യക്തം. ക്യാമറയിലേക്ക് നോക്കാതെ ഡെനിസിന് നേര്‍ക്ക് ചില താരങ്ങള്‍ നോക്കി നിന്നതിന് പുറമെ മറ്റ് ചിലര്‍ക്ക് ചിരിയടക്കാനും സാധിക്കുന്നുണ്ടായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com