തൊണ്ടയുടക്കി ഉയരുന്ന ബെര്‍ബോ വിളികള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ? പ്രായം ബെര്‍ബറ്റോവിന് വില്ലനാവുന്നുണ്ടെന്ന് മ്യുലന്‍സ്റ്റീന്‍

ബോള്‍ പാസ് ചെയ്യുന്നതില്‍ ബെര്‍ബറ്റോവിന്റെ ഭാഗത്ത് നിന്നുമുണ്ടായ നീക്കങ്ങള്‍  കാണികളില്‍ നേരിയ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്
തൊണ്ടയുടക്കി ഉയരുന്ന ബെര്‍ബോ വിളികള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ? പ്രായം ബെര്‍ബറ്റോവിന് വില്ലനാവുന്നുണ്ടെന്ന് മ്യുലന്‍സ്റ്റീന്‍

ബള്‍ഗേറിയിന്‍ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം. ടോട്ടന്‍ഹാം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉള്‍പ്പെടെയുള്ള വമ്പന്‍ ക്ലബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞ താരം. എല്ലാത്തിനും ഉപരി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം  കളിച്ച താരം. മഞ്ഞപ്പടയുടെ വാനോളം ഉയര്‍ന്ന പ്രതീക്ഷകള്‍ തട്ടിയിട്ടായിരുന്നു മൈതാനത്തെ ബെര്‍ബറ്റോവിന്റെ ബൂട്ടുകള്‍ പന്തു തട്ടിയത്. 

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍, ആദ്യ രണ്ട് മത്സരങ്ങളിലും തിങ്ങി നിറഞ്ഞ മഞ്ഞക്കടല്‍ മുഴക്കിയ ബെര്‍ബറ്റോവ് ചാന്റുകള്‍ മ്യൂലന്‍സ്റ്റീന്‍ മുന്‍കൈയെടുത്ത് മഞ്ഞക്കുപ്പായത്തിലേക്ക് എത്തിച്ച ദിമിറ്റര്‍ ബെര്‍ബറ്റോവിനെ മൂന്നാം മത്സരത്തിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന് കളിക്കാന്‍ തുണയായില്ല. എന്നാല്‍ ബോള്‍ പാസ് ചെയ്യുന്നതില്‍ ബെര്‍ബറ്റോവിന്റെ ഭാഗത്ത് നിന്നുമുണ്ടായ നീക്കങ്ങള്‍ മൂന്നാം ഹോം മാച്ചില്‍ കാണികളില്‍ നേരിയ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്. 

പ്രായം മുപ്പത് കഴിഞ്ഞത് തീര്‍ക്കുന്ന പ്രതികൂല ഘടകങ്ങള്‍ ബെര്‍ബറ്റോവിലുണ്ട്. മൈതാനത്ത് പൊട്ടിത്തെറികളുയര്‍ത്തുന്ന നീക്കങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനിപ്പോള്‍ കഴിയില്ല. എന്നാല്‍ ടീമിനൊപ്പം നിന്ന് മറ്റ് പലതും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കും.  ബോള്‍ എളുപ്പത്തില്‍ നേടിയെടുക്കാനും,  സ്‌ട്രൈക്കര്‍മാരുടെ കാലുകളിലേക്ക് അത് എത്തിക്കാനും ബെര്‍ബറ്റോവിന് കഴിയുമെന്ന് മ്യുലന്‍സ്റ്റീന്‍ പറയുന്നു. 

മൈതനത്ത് ഉരുത്തിരിയുന്ന കളി വായിക്കാന്‍ കഴിയുന്ന താരമാണ് ബെര്‍ബോ.  സ്വതന്ത്രമായി  വിടുകയാണ് ബെര്‍ബറ്റോവിന് മൈതാനത്ത്. എന്നാല്‍ പത്ത് ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും ഒരു ഗോള്‍ പോലും  അടിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് പ്രശ്‌നമാണെന്നും മ്യുലന്‍സ്റ്റീന്‍ പറയുന്നു. 

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു.  എന്നാല്‍ മധ്യ നിരയിലെ മിസ് പാസുകളും, കളിക്കാരുടെ മനസാന്നിധ്യം ഇല്ലായ്മയും ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ആദ്യ  ജയത്തെ അകറ്റി നിര്‍ത്തിയെന്ന് മഞ്ഞപ്പടയുടെ  പരിശീലകന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com