ബാലന്‍ ദി ഓര്‍ ക്രിസ്റ്റ്യാനോയ്‌ക്കെന്ന് റിപ്പോര്‍ട്ട്; ഈഫല്‍ ടവറിന് മുകളില്‍ വെച്ച് ഫ്രഞ്ച് ഇതിഹാസം സമ്മാനിക്കും

പാരീസിലെ ഈഫല്‍ ടവറിന് മുകളില്‍ വെച്ച് ഫ്രഞ്ച് ഇതിഹാസം ഡേവിഡ് ജിനോളയായിരിക്കും ക്രിസ്റ്റ്യാനോയ്ക്ക് അവാര്‍ഡ് സമ്മാനിക്കുക
ബാലന്‍ ദി ഓര്‍ ക്രിസ്റ്റ്യാനോയ്‌ക്കെന്ന് റിപ്പോര്‍ട്ട്; ഈഫല്‍ ടവറിന് മുകളില്‍ വെച്ച് ഫ്രഞ്ച് ഇതിഹാസം സമ്മാനിക്കും

വ്യാഴാഴ്ചയാണ് ലോക ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്ന ബാലന്‍ ദി ഓര്‍ ആരുടെ കൈകളിലേക്ക് എത്തുമെന്ന പ്രഖ്യാപനം. തന്റെ അഞ്ചാം ബാലന്‍ ദി ഓര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കുമെന്നാണ് ദി സണ്‍ ഉള്‍പ്പെടെയുള്ള സ്‌പെയിന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2009 മുതല്‍ ക്രിസ്റ്റിയാനോ, മെസി എന്നീ പേരുകളില്‍ ഊന്നിയായിരുന്നു ബാലന്‍ ദി ഓര്‍ ചര്‍ച്ചകള്‍. ഈ വര്‍ഷം റയല്‍ സ്‌ട്രൈക്കര്‍ ബാലന്‍ ദി ഓര്‍ സ്വന്തമാക്കി ഫുട്‌ബോള്‍ മിശിഹായ്ക്ക് ഒപ്പമെത്തും എന്നതിന് പുറമേ പാരീസിലെ ഈഫല്‍ ടവറിന് മുകളില്‍ വെച്ച് ഫ്രഞ്ച് ഇതിഹാസം ഡേവിഡ് ജിനോളയായിരിക്കും ക്രിസ്റ്റ്യാനോയ്ക്ക് അവാര്‍ഡ് സമ്മാനിക്കുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ സീസണില്‍ റയലിനായി നടത്തിയ മികച്ച പ്രകടനമാണ് ക്രിസ്റ്റ്യാനോയുടെ കൈകളിലേക്ക് ബാലന്‍ ദി ഓര്‍ എത്തിക്കുക എന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍ ഈ സീസണിന്റെ തുടക്കം മോശം കളിയാണ് പോര്‍ച്ചുഗല്‍ താരത്തിന്റെ  ഭാഗത്ത് നിന്നുമുണ്ടാകുന്നത്. മെസിയാവട്ടെ ബാഴ്‌സയിലായാലും, അര്‍ജന്റീനിയന്‍ ടീമിലായാലും ഭാരമെല്ലാം സ്വയം ചുമക്കുന്നു. അതിനാല്‍ മെസിയുടെ കൈകളിലേക്ക് ആറാം വട്ടം ബാലന്‍ ദി ഓര്‍ എത്തുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com