മൈതാനത്ത് ഛര്‍ദ്ദിച്ച് ലങ്കന്‍ താരങ്ങള്‍; വായു മലിനീകരണം വീണ്ടും വില്ലനാവുന്നു

അമ്പയര്‍മാരായ നിഗല്‍ ലിയോങും, ജോയല്‍ വെല്‍സനും പിന്നിട്ട മൂന്ന് ദിവസങ്ങളില്‍ ഒരിക്കല്‍ പോലും മാസ്‌ക് ധരിക്കാന്‍ മുതിര്‍ന്നില്ല
മൈതാനത്ത് ഛര്‍ദ്ദിച്ച് ലങ്കന്‍ താരങ്ങള്‍; വായു മലിനീകരണം വീണ്ടും വില്ലനാവുന്നു

മൂന്നാം ഏകദിനത്തിന്റെ നാലാം ദിനവും ഗ്രൗണ്ടില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ലങ്കന്‍ താരങ്ങള്‍. ശ്വാസതടസം അനുഭവപ്പെടുന്നുവെന്ന് പരാതിപ്പെട്ടതിന് പിന്നാലെ ലങ്കന്‍ താരം സുരങ്ക ലക്മല്‍ ഗ്രൗണ്ടില്‍ ഛര്‍ദ്ദിച്ചു. 

മാസ്‌ക് ധരിച്ച് തന്നെയായിരുന്നു  ലങ്കന്‍ താരങ്ങള്‍ ഫീലിഡിങ്ങിന് ഇറങ്ങിയത്. ഞായറാഴ്ച മൂന്നും നാലും തവണ കളി തടസപ്പെടുത്തേണ്ടി വന്നതിന് സമാനമായ സാഹചര്യമാണ് നാലാം ദിവസവും ഉണ്ടാകുന്നത്. 

164 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യയുടെ ലീഡ് കുറച്ച ലങ്കന്‍ നായകന്‍ ദിനേശ് ചണ്ഡിമല്‍ ബാറ്റിങ്ങിന്റെ സമയത്ത് മാസ്‌ക് ധരിച്ചിരുന്നില്ല എങ്കിലും ഫീല്‍ഡിങ്ങിനിറങ്ങിയപ്പോള്‍ മാസ്‌ക് ഒപ്പം കൂട്ടി. ലങ്കന്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെല്ല മാത്രമാണ് ഫിറോഷ് ഷാ കോട്‌ലയിലെ ഗ്രൗണ്ടില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെടാതിരുന്നത്. 

അമ്പയര്‍മാരായ നിഗല്‍ ലിയോങും, ജോയല്‍ വെല്‍സനും പിന്നിട്ട മൂന്ന് ദിവസങ്ങളില്‍ ഒരിക്കല്‍ പോലും മാസ്‌ക് ധരിക്കാന്‍ മുതിര്‍ന്നില്ല. ശാരീരിക അസ്വസ്ഥതകളും ഇവര്‍ പ്രകടിപ്പിച്ചിട്ടില്ല.  അന്തരീക്ഷ മലിനീകരണത്തില്‍ വലയുന്ന ഡല്‍ഹിയില്‍ മത്സരം സംഘടിപ്പിക്കുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് ബിസിസിഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com