എലീസ പെറിയുടെ സിക്‌സര്‍ ചെന്നെത്തിയത് കളികാണാനെത്തിയ പയ്യന്റെ തലയില്‍, കളി നിര്‍ത്തി ബൗണ്ടറിലൈനിലേക്കോടി പെറി (വീഡിയോ കാണാം) 

വനിതകളുടെ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാഴ്‌സിനെതിരെ സിഡ്‌നീ സിക്‌സസ്സിന് വേണ്ടി കളിക്കുകയായിരുന്ന പെറി അടിച്ച സിക്‌സ് ചെന്നു പതിച്ചത് കളികാണാന്‍ എത്തിയ ഒരു പയ്യന്റെ തലയിലായിരുന്നു
എലീസ പെറിയുടെ സിക്‌സര്‍ ചെന്നെത്തിയത് കളികാണാനെത്തിയ പയ്യന്റെ തലയില്‍, കളി നിര്‍ത്തി ബൗണ്ടറിലൈനിലേക്കോടി പെറി (വീഡിയോ കാണാം) 

വനിതാ ക്രിക്കറ്റിലെ ഏറ്റവും അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ എലീസ പെറി. അന്താരാഷ്ട്ര തലത്തില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് ക്രിക്കറ്റിലും ഫുട്‌ബോളിലും പങ്കെടുക്കുന്ന ആദ്യ താരമായ എലീസ അടുത്തിടെ നടന്ന ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഇംഹ്ലണ്ടിനെതിരെ നേടിയ ഇരട്ട സെഞ്ചറിയാണ് എലീസയെ ഒടുവില്‍ വാര്‍ത്താ താളുകളില്‍ എത്തിച്ചത്. 

ഇപ്പോള്‍ വീണ്ടും വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണ് ഈ 27കാരി. വനിതകളുടെ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാഴ്‌സിനെതിരെ സിഡ്‌നീ സിക്‌സസ്സിന് വേണ്ടി കളിക്കുകയായിരുന്ന പെറി അടിച്ച സിക്‌സ് ചെന്നു പതിച്ചത് കളികാണാന്‍ എത്തിയ ഒരു പയ്യന്റെ തലയിലായിരുന്നു. എന്നാല്‍ മൈതാനത്ത് സ്ഥാപിച്ചിരുന്ന സ്‌ക്രീനിലൂടെ ബോള്‍ പയ്യന്റെ തലയില്‍ വീണതുകണ്ട പെറി ഉടന്‍തന്നെ കളി നിര്‍ത്തി പയ്യന്റെ അടുത്തേക്ക ഓടുകയായിരുന്നു. പിന്നീട് പയ്യന് വേണ്ട വൈദ്യസഹായം ഉറപ്പുവരുത്തിയതിന് ശേഷം തിരിച്ചുവന്ന് കളി തുടരുകയായിരുന്നു. മത്സരശേഷം പയ്യനെ വന്നുകണ്ട് തന്റെ സിഡ്‌നി സിക്‌സര്‍ ക്യാപ്പ് സമ്മാനിക്കുകയും ചെയ്തു. പെറിയുടെ ഈ നീക്കം ക്രിക്കറ്റ് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com