വിനീതിന്റെ ഗോളില്‍ കേരളത്തിന് ആദ്യജയം 

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി മത്സരത്തിന്റെ 24 ാം മിനിട്ടിലാണ് വിനീത് ഗോള്‍ നേടിയത്. മലയാളി താരം റിനോ ആന്റോയുടെ പാസിലായിരുന്നു സികെ വിനീതിന്റെ മനോഹര ഗോള്‍ 
വിനീതിന്റെ ഗോളില്‍ കേരളത്തിന് ആദ്യജയം 

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ ഐ.എസ്.എല്‍ നാലാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി മലയാളിത്താരം സി.കെ വിനീത് ഗോള്‍ നേടി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി മത്സരത്തിന്റെ 24 ാം മിനിട്ടിലാണ് വിനീത് ഗോള്‍ നേടിയത്. മലയാളി താരം റിനോ ആന്റോയുടെ പാസിലായിരുന്നു സികെ വിനീതിന്റെ മനോഹര ഗോള്‍. ഒന്നാം പകുതി പൂര്‍ത്തിയായപ്പോള്‍ കേരളം ഒരു ഗോളിന് മുന്നിലാണ്

വലതു വിങ്ങില്‍ നിന്ന റിനോ നല്‍കിയ പാസിനെ ഡൈവിങ് ഹെഡറിലൂടെയായിരുന്നു വിനീത് ലക്ഷ്യത്തിലെത്തിച്ചത്. സീസണില്‍ വിനീതിന്റെ ആദ്യ ഗോളാണ് ഇത്. കഴിഞ്ഞ സീസണില്‍ അഞ്ച് ഗോളുകളുകളുമായി ടോപ്പ് ഇന്ത്യന്‍ ഗോള്‍ സ്‌കോററായിരുന്നു വിനീത്.

ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബ്ലാസ്റ്റേഴ്‌സ്  താരം മാര്‍ക് സിഫ്‌നിയോസിനെ ഫൗള്‍ ചെയ്തതിന് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ ടിപി രഹനേഷിന് ചുവപ്പ് കാര്‍ഡ് കിട്ടിയിരുന്നു. രണ്ടാം പകുതിയില്‍ പത്തുപേരുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് നിരവധി അവസരങ്ങളാണ് ലഭിച്ചത്.മറുപടി ഗോളിനായി നിരന്തരം മുന്നേറ്റങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് നടത്തിയപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ മികവില്‍ സമനില ഗോള്‍ അകന്നു നിന്നത്. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച സുവര്‍ണാവസരം കറേജ് പെക്കുസണ്‍ പാഴാക്കുകയായിരുന്നു
 

സീസണിലെ കേരളത്തിന്റെ അഞ്ചാമത്തെ മത്സരമാണ് ഇന്നത്തേത്. മൂന്നു മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഗോവയോട് കേരളം 5-2 ന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

വിനീതിന്റെ മനോഹര ഗോള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com