ഡിആര്‍എസിനായി രോഹിത് ആവശ്യപ്പെട്ടു, ധോനി എതിര്‍ത്തു; ഉറപ്പായിരുന്ന വിക്കറ്റ് നഷ്ടപ്പെടുത്തി

ലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും കണ്ടു ധോനിയുടെ കിടിലന്‍ സ്റ്റമ്പിങ്. പക്ഷേ ധോനിയുടെ  കണക്കു കൂട്ടലുകളും വിശാഖപട്ടണത്ത് പിഴച്ചു
ഡിആര്‍എസിനായി രോഹിത് ആവശ്യപ്പെട്ടു, ധോനി എതിര്‍ത്തു; ഉറപ്പായിരുന്ന വിക്കറ്റ് നഷ്ടപ്പെടുത്തി

സ്റ്റമ്പിന് പിന്നില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ ധോനി അമാനുഷികനാണെന്നാണ് ആരാധകരുടെ പക്ഷം. ക്രിസിലേക്ക് കാല്‍ എത്തിക്കാന്‍ ബാറ്റ്‌സ്മാന്റെ നാടി ഞെരമ്പുകളിലൂടെ ചിന്ത പായുന്നതിന് മുന്‍പേ ധോനിയുടെ കൈകള്‍ സ്റ്റമ്പിനെ തൊടുന്നതിനെ അവരതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും കണ്ടു ധോനിയുടെ കിടിലന്‍ സ്റ്റമ്പിങ്. പക്ഷേ ധോനിയുടെ കണക്കു കൂട്ടലുകളും വിശാഖപട്ടണത്ത് പിഴച്ചു. 

ലങ്ക ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ പതിനാലാം ഓവറിലായിരുന്നു സംഭവം. സദീര സമരവിക്രമയെ കുല്‍ദീപ് എല്‍ബിഡബ്ല്യുവില്‍ കുടുക്കി. ശക്തമായ അപ്പീല്‍ ഉയര്‍ന്നെങ്കിലും അമ്പയര്‍ നോട്ട് ഔട്ട് വിധിച്ചു. 

റിവ്യു അപ്പീല്‍ ചെയ്യണമോ എന്ന അഭിപ്രായം നായകനായ രോഹിത് ധോനിയോട്  തേടി. റിവ്യു പോകാമെന്നായിരുന്നു രോഹിത്തിന്റെ അഭിപ്രായമെങ്കിലും ധോനിയില്‍ നിന്നും  അനുകൂല പ്രതികരണമുണ്ടായില്ല. എന്നാല്‍ റിപ്ലേകളില്‍ അത് ഔട്ട് ആയിരുന്നു എന്ന് വ്യക്തവുമായിരുന്നു. 

രണ്ടാം ഏകദിനത്തില്‍ അമ്പയര്‍ ഔട്ട് വിധിക്കുന്നതിന് മുന്‍പേ ധോനി ഡിആര്‍എസ് അപ്പീല്‍ ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ധോനിക്ക് പിഴയ്ക്കില്ലെന്ന ആരാധകരുടെ വാദത്തിനായിരുന്നു വിശാഖപട്ടണത്ത് തിരിച്ചടിയേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com