കോഹ്ലിക്കും അനുഷ്‌കയ്ക്കും ആശംസകളുമായി പ്രധാനമന്ത്രി ; മോദി നല്‍കിയ സമ്മാനമെന്ത് ?

ഡല്‍ഹിയില്‍ നടന്ന സല്‍ക്കാരത്തില്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ സംബന്ധിച്ചിരുന്നു
കോഹ്ലിക്കും അനുഷ്‌കയ്ക്കും ആശംസകളുമായി പ്രധാനമന്ത്രി ; മോദി നല്‍കിയ സമ്മാനമെന്ത് ?

ന്യൂഡല്‍ഹി : ഈ മാസം 11 ന് ഇറ്റലിയില്‍ വെച്ച് വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ന്യൂഡല്‍ഹിയില്‍ നടത്തിയ വിവാഹ സല്‍ക്കാരത്തില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയും. തൊഴുകൈകളോടെ വിവാഹ സല്‍ക്കാരവേദിയിലെത്തിയ പ്രധാനമന്ത്രി നവദമ്പതികളെ അനുമോദിച്ചു. തുടര്‍ന്ന് ഇരുവര്‍ക്കും രണ്ടു റോസാപൂക്കള്‍ സമ്മാനമായി നല്‍കി. 

ബുധനാഴ്ച രാവിലെയാണ് വിരാട് കോഹ്ലിയും അനുഷ്‌കയും പ്രധാനമന്ത്രിയെ വിവാഹസല്‍ക്കാരത്തിലേക്ക് ക്ഷണിച്ചത്. കോഹ്‌ലിയും അനുഷ്‌കയും വിവാഹസല്‍ക്കാരത്തിന് ക്ഷണിച്ച കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.

ഡല്‍ഹിയില്‍ നടന്ന സല്‍ക്കാരത്തില്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ സംബന്ധിച്ചിരുന്നു. കൂടാതെ, വിരാടിന്റെയും അനുഷ്‌കയുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിനെത്തിയത്. ഡിസംബര്‍ 26 ന് ബോളിവുഡിലെയും ക്രിക്കറ്റ് ലോകത്തെയും താരങ്ങള്‍ക്കായി മുംബൈയില്‍ വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com