ഭാര്യയെ വിട്ട് രോഹിത്തിനൊരു കളിയില്ല; 35 ബോളിലെ സെഞ്ചുറിക്ക് പിന്നാലേയും ഋതികയെ കുറിച്ച് രോഹിത്തിന് പറയാനുണ്ട്‌

വിവാഹ വാര്‍ഷിക സമ്മാനം നല്‍കിയതിന് പിന്നാലെ ട്വിന്റി20ലെ വേഗതയേറിയ സെഞ്ചുറിയുടെ ക്രഡിറ്റും ഭാര്യയ്ക്ക് നല്‍കുകയാണ് രോഹിത്ത്
ഭാര്യയെ വിട്ട് രോഹിത്തിനൊരു കളിയില്ല; 35 ബോളിലെ സെഞ്ചുറിക്ക് പിന്നാലേയും ഋതികയെ കുറിച്ച് രോഹിത്തിന് പറയാനുണ്ട്‌

ക്രിക്കറ്റ് പ്രേമി ആണെങ്കിലും അല്ലെങ്കിലും, കഴിഞ്ഞ കുറേ കളികളിലായി രോഹിത് ശര്‍മയുടെ ഇന്നിങ്‌സിനെ കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. നമ്മുടെ നായകന്‍ 35 ബോളില്‍ സെഞ്ചുറിയടിച്ചെന്ന് കേട്ടാല്‍ ക്രിക്കറ്റ് ഭ്രാന്തില്ലാത്തവര്‍ പോലും ഒന്ന് അതിലേക്ക്  നോക്കി പോകും.

ഡബിള്‍ സെഞ്ചുറിയടിച്ച് വിവാഹ വാര്‍ഷിക സമ്മാനം നല്‍കിയതിന് പിന്നാലെ ട്വിന്റി20ലെ വേഗതയേറിയ സെഞ്ചുറിയുടെ ക്രഡിറ്റും ഭാര്യയ്ക്ക് നല്‍കുകയാണ് രോഹിത്ത്. ക്രഡിറ്റ് മാത്രമല്ല, അത് ഋതികയ്ക്കുള്ള ജന്മദിന സമ്മാനം കൂടിയാണ്. ഡിസംബര്‍ 21നായിരുന്നു ഋതികയുടെ ജന്മദിനം. 

 

A post shared by Rohit Sharma (@rohitsharma45) on

കളിക്ക് ശേഷം ഇതാണെന്റെ ലക്കി ചാം എന്ന് കുറിച്ച് ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയാണ് രോഹിത്ത് ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്. ആറ് ലക്ഷത്തിലധികം ലൈക്ക് വാരി കഴിഞ്ഞു ഋതികയ്ക്ക് ഒപ്പമുള്ള രോഹിത്തിന്റെ സെല്‍ഫി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com