ഇന്ത്യന്‍ ടീമിന് മാത്രമാണോ ധോനി പ്രചോദനം? ലങ്കന്‍ താരങ്ങളുടെ പ്രതികരണം കണ്ടാല്‍ അങ്ങിനെ തോന്നില്ല

തിസേര പെരേരയോട്‌ സഞ്ജയ് മഞ്‌ജേര്‍ക്കര്‍ ചോദ്യങ്ങള്‍ ആരായുന്നതിന് ഇടയില്‍ ധോനിയുടെ വാക്കുകള്‍ക്കാണ് ലങ്കന്‍ താരങ്ങള്‍ കാതോര്‍ത്തിരുന്നത്
ഇന്ത്യന്‍ ടീമിന് മാത്രമാണോ ധോനി പ്രചോദനം? ലങ്കന്‍ താരങ്ങളുടെ പ്രതികരണം കണ്ടാല്‍ അങ്ങിനെ തോന്നില്ല

കളിക്കളത്തിലും ഡ്രസിങ് റൂമിലും ഇന്ത്യന്‍ ടീമിന്റെ പ്രചോദനമാണ് മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി. പക്ഷേ ഈ പറഞ്ഞതില്‍ ഒരു തെറ്റുണ്ട്. ഇന്ത്യന്‍ ടീമിന്റെ മാത്രമല്ല, എതിരാളികള്‍ക്കും പ്രചോദനമാണ് ഇന്ത്യയെ ലോക കിരീടത്തിലേക്ക നയിച്ച നായകന്‍. 

ലങ്കയെക്കെതിരായ ട്വിന്റി20 മത്സരത്തിന് ശേഷം സമ്മാന ദാനത്തിനിടെ ലങ്കന്‍ താരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന ധോനിയുടെ വീഡിയോയാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകമുണര്‍ത്തുന്നത്. ലങ്കയുടെ ഉപുല്‍ തരംഗ, ഓപ്പണര്‍മാരായ അഖില ധനഞ്ജയ, സദീര സമരവിക്രമ എന്നീ താരങ്ങള്‍ക്കാണ് മുംബൈയിലെ വാംഖഡേ സ്റ്റഡിയത്തില്‍ പരിശീലകനെന്ന പോലെ ധോനി ടിപ്‌സ് നല്‍കുന്നത്. 

 

A post shared by Sumit (@7sumit7) on

ലങ്കന്‍ നായകന്‍ തിസേര പെരേരയോട്‌ സഞ്ജയ് മഞ്‌ജേര്‍ക്കര്‍ ചോദ്യങ്ങള്‍ ആരായുന്നതിന് ഇടയില്‍ ധോനിയുടെ വാക്കുകള്‍ക്കാണ് ലങ്കന്‍ താരങ്ങള്‍ കാതോര്‍ത്തിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com