'മതേതര രാജ്യമൊക്കെയാണ്, പക്ഷേ ആദ്യം സ്വന്തം മതത്തെക്കുറിച്ച് ആലോചിക്കണം'; ക്രിസ്തുമസ് ആശംസിച്ചതിന് കൈഫിന് നേരെ ആക്രമണം

കൈഫിന്റെ ക്രിസ്തുമസ് ആഘോഷം ഇസ്ലാമിനോടുള്ള വെല്ലുവിളിയാണെന്നാണ് ചിലരുടെ വാദം
'മതേതര രാജ്യമൊക്കെയാണ്, പക്ഷേ ആദ്യം സ്വന്തം മതത്തെക്കുറിച്ച് ആലോചിക്കണം'; ക്രിസ്തുമസ് ആശംസിച്ചതിന് കൈഫിന് നേരെ ആക്രമണം

ക്രിസ്തുമസ് ആശംസ അറിയിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മൊഹമ്മെദ് കൈഫിന് നേരെ സോഷ്യല്‍മീഡിയയില്‍ ആക്രമണം. കുടുംബത്തിനൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് തീവ്രമതവാദികളെ ചൊടിപ്പിച്ചത്. 

ക്രിസ്തുമസ് തൊപ്പിയും വെച്ച് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ക്രിസ്തുമസ് ട്രീയുടെ അടുത്ത് ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. നിറയെ ക്രിതുമസ് ഗിഫ്റ്റുകളും ചിത്രത്തില്‍ കാണാം. പക്ഷേ കൈഫിന്റെ ക്രിസ്തുമസ് ആഘോഷം ഇസ്ലാമിനോടുള്ള വെല്ലുവിളിയാണെന്നാണ് ചിലരുടെ വാദം. 

മുസ്ലീങ്ങള്‍ക്ക് തന്നെ നാണക്കേടാണെന്ന് ചിലര്‍ പറയുന്നത്. മതേതര രാജ്യവും മതേതര ജനങ്ങളുമൊക്കെയായിരിക്കും എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പായി നിങ്ങളുടെ മതത്തേക്കുറിച്ച് ആലോചിക്കണമെന്ന് ഒരു ഫോളോവറുടെ കമന്റ്. ഇത് ആദ്യയമായല്ല കൈഫിന് നേരെ മതവാദികള്‍ വാളെടുക്കുന്നത്. മുത്തലാക്ക് നിരോധിച്ചതിനെ പിന്തുണച്ചതിനും സൂര്യ നമസ്‌കാരം ചെയ്യ്തതിനുമെല്ലാം അദ്ദേഹം ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com