വിവാഹ ആഘോഷത്തിന്റെ കൊട്ടിക്കലാശത്തില്‍ തകര്‍ത്താടി കോഹ് ലിയും അനുഷ്‌കയും, ഒപ്പം ഷാരുഖ് ഖാനും

വിവാഹ ആഘോഷത്തിന്റെ കൊട്ടിക്കലാശത്തില്‍ തകര്‍ത്താടി കോഹ് ലിയും അനുഷ്‌കയും, ഒപ്പം ഷാരുഖ് ഖാനും

വിവാഹ സത്കാര ചടങ്ങില്‍ ബോളിവുഡ്, ക്രിക്കറ്റ് ലോകത്തെ താരങ്ങള്‍ക്കൊപ്പം ആടിത്തിമിര്‍ത്തായിരുന്നു കലാശക്കൊട്ട്

അങ്ങിനെ ഇന്ത്യന്‍ നായകന്റെ വിവാഹ ആഘോഷങ്ങള്‍ക്ക് തിരശീല വീണു. മുംബൈയിലെ സെന്റ് റെജീസ് ആസ്റ്റര്‍ ബാല്‍റൂമില്‍ നടന്ന വിവാഹ സത്കാര ചടങ്ങില്‍ ബോളിവുഡ്, ക്രിക്കറ്റ് ലോകത്തെ താരങ്ങള്‍ക്കൊപ്പം ആടിത്തിമിര്‍ത്തായിരുന്നു കലാശക്കൊട്ട്. 

 

A post shared by #POPxoDaily (@popxodaily) on

ഡല്‍ഹിയിലെ വിവാഹ സത്കാരത്തില്‍ അടുത്ത ബന്ധുക്കളും, അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെങ്കില്‍ മുംബൈയില്‍ ക്രിക്കറ്റ്, ബോളിവുഡ് ലോകത്തെ താരങ്ങള്‍ നിറയുകയായിരുന്നു. ഷാരുഖ് ഖാനായിരുന്നു സെന്റര്‍ ഓഫ് അട്രാക്ഷന്‍. 

 

A post shared by #POPxoDaily (@popxodaily) on

കോഹ് ലിക്കും അനുഷ്‌കയ്ക്കും ഒപ്പം ഷാരുഖ് നൃത്തം വയ്ക്കുന്ന വീഡിയോകളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് കീഴടക്കുന്നത്. കിങ് ഖാന്റെ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ക്കൊപ്പമായിരുന്നു ഇരുവരും ചുവടുവെച്ചത്.

 

A post shared by #POPxoDaily (@popxodaily) on

 

A post shared by #POPxoDaily (@popxodaily) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com