ബ്രസീലിയന്‍ താരങ്ങളെ ബാഴ്‌സയ്ക്ക് ഒരു വിലയും ഇല്ലെന്ന് റൊണാള്‍ഡോ; റയലാണ് അവര്‍ക്ക് നല്ലത്‌

എനിക്ക് നല്ല ഓര്‍മകള്‍ ഒന്നും സമ്മാനിക്കുന്നതായിരുന്നില്ല ബാഴ്‌സയിലെ ദിനങ്ങള്‍
ബ്രസീലിയന്‍ താരങ്ങളെ ബാഴ്‌സയ്ക്ക് ഒരു വിലയും ഇല്ലെന്ന് റൊണാള്‍ഡോ; റയലാണ് അവര്‍ക്ക് നല്ലത്‌

ബ്രസീലിയന്‍ താരങ്ങളോടുള്ള ബാഴ്‌സയുടെ സമീപനത്തില്‍ വിമര്‍ശനവുമായി ഇതിഹാസ താരം റൊണാല്‍ഡോ. നെയ്മറിന്റെ പോക്കിനും, കുട്ടിഞ്ഞോയെ വലവീശി പിടിക്കാനുള്ള ബാഴ്‌സയുടെ നീക്കത്തിനും പിന്നാലെയാണ് റൊണാള്‍ഡോയുടെ പ്രതികരണം വരുന്നത്. 

എനിക്ക് നല്ല ഓര്‍മകള്‍ ഒന്നും സമ്മാനിക്കുന്നതായിരുന്നില്ല ബാഴ്‌സയിലെ ദിനങ്ങള്‍. എന്റെ നേട്ടങ്ങളുടെ പട്ടികയിലേക്കും ബാഴ്‌സ വലുതായൊന്നും സമ്മാനിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസം. നെയ്മറിന്റെ കാര്യത്തിലും അങ്ങിനെയ തന്നെയാണ്. 

ഒരു വര്‍ഷം ബാഴ്‌സയില്‍ കളിച്ചെങ്കിലും റയലിനോടാണ് എനിക്ക് കൂടുതല്‍ താത്പര്യം തോന്നുന്നത്. ബ്രസീലിയന്‍ താരങ്ങളുമായി ബാഴ്‌സയ്ക്ക് എപ്പോഴും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. നെയ്മര്‍, റൊമാരിയോ, റൊണാള്‍ഡിഞ്ഞോ പിന്നെ ഞാനും അതിന് ഉദാഹരണമാണ്. 

എത്രയൊക്കെ ക്ലബിന് വേണ്ടി ഞങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഞങ്ങളെയെല്ലാം മോശമായാണ് ബാഴ്‌സ പരിഗണിച്ചിരുന്നതെന്നും റൊണാള്‍ഡോ പറയുന്നു. ബ്രസീല്‍ താരം കുട്ടിഞ്ഞോയെ ബാഴ്‌സയിലെത്തിക്കാന്‍ ബ്രസീല്‍ ശ്രമിക്കുന്നതിന് ഇടയില്‍ വന്നിരിക്കുന്ന റൊണാള്‍ഡോയുടെ പ്രതികരണം ബാഴ്‌സയെ കുഴയ്ക്കുന്നതാണ്. 

കഴിഞ്ഞ സീസണില്‍ ബാഴ്‌സയുടെ ഓഫര്‍ നിരസിക്കുകയായിരുന്നു കുട്ടിഞ്ഞോ എങ്കില്‍ ജനുവരിയില്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ബാഴ്‌സയ്ക്ക് കുട്ടിഞ്ഞോയെ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com