ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയുടെ പുതുവര്‍ഷം; ബെംഗളൂരുവിന്റെ വിജയം ഒന്നിനെതിരെ മൂന്ന് ഗോളിന് 

കറേജ് പെകൂസന്‍ ബ്ലാസ്റ്റേഴ്‌സിനായി ആശ്വാസ ഗോള്‍ നേടിയപ്പോള്‍ ബെംഗളൂരു താരം മിക്കു ഇരട്ട ഗോള്‍ നേടി
ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയുടെ പുതുവര്‍ഷം; ബെംഗളൂരുവിന്റെ വിജയം ഒന്നിനെതിരെ മൂന്ന് ഗോളിന് 

കൊച്ചി: പുതുവര്‍ഷസമ്മാനമായി വിജയം പ്രതീക്ഷിച്ചിരമ്പിയ ആരാധകരെ നിരാശപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഇഞ്ചുറി ടൈമില്‍ ഒരു മിനിറ്റില്‍ മൂന്ന് ഗോള്‍ വീണ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെ തറപറ്റിച്ചത്. കറേജ് പെകൂസന്‍ ബ്ലാസ്റ്റേഴ്‌സിനായി ആശ്വാസ ഗോള്‍ നേടിയപ്പോള്‍ ബെംഗളൂരു താരം മിക്കു ഇരട്ട ഗോള്‍ നേടി. 

ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളിലാണ് ബെംഗളൂരു ആദ്യം ലീഡ് നേടിയത്. അറുപതാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍. ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിംഗന്റെ ഒരു ഫൗളാണ് പെനാല്‍റ്റിക്ക് വഴിവച്ചത്. 

തൊണ്ണൂറാം മിനിറ്റില്‍ ഇരട്ട ഗോളോടെ മിക്കു ആതിഥേയരെ തറപറ്റിച്ചു. പ്രതിരോധനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന നിമിഷങ്ങളില്‍ അവിശ്വസനീയമായ രീതിയിലായിരുന്നു മിക്കുവിന്റെ ഗോളുകള്‍. അവസാന വിസിലിന് തൊട്ടു മുന്‍പ് പെക്യുസണ്‍ ഒരു മടക്കി നേരിയ ആശ്വാസം സമ്മാനിച്ചു ബ്ലാസ്‌റ്റേഴ്‌സിന്.

ഏഴ് കളികളില്‍ നിന്ന് ഏഴ് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് എട്ടാമതാണ്. എട്ട് കളികളില്‍ നിന്ന് പതിനഞ്ച് പോയിന്റുള്ള ബെംഗളൂരു മൂന്നാം സ്ഥാനത്തേയ്ക്കുയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com