ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: താര ലേലം ഈ മാസം20ന്

122 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് താരങ്ങളുമടക്കം 351 കളിക്കാരെയാണ് ഇത്തവണ ലേലം ചെയ്യുന്നത്‌
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: താര ലേലം ഈ മാസം20ന്

ബെംഗളൂരു:  അടുത്ത മാസം അഞ്ച് മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പത്താം സീസണിലുള്ള താരലേലം ബുധനാഴ്ച ബെംഗളൂരുവില്‍ നടക്കും. 122 വിദേശ താരങ്ങളടക്കം 351 കളിക്കാരെയാണ് ഇത്തവണ താരലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഞ്ച് താരങ്ങളും ഒരു യുഎഇ താരവും ലേലത്തിനുണ്ട്. 
ഇന്ത്യന്‍ താരങ്ങളില്‍ ഈയടുത്ത് മികച്ച പ്രകടനം നടത്തുന്ന ഇഷാന്ത് ശര്‍മയ്ക്കാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന വില. 2 കോടി. ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്ക്‌സ്, ഇയോണ്‍ മോര്‍ഗന്‍, ക്രിസ് വോക്‌സ് മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍, പാറ്റ് കുമ്മിന്‍സ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ആംഗെലൊ മാത്യൂസ് എന്നിവര്‍ക്കും രണ്ട് കോടിയാണ് അടിസ്ഥാന വില.
അതേസമയം, ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക് ഒന്നര കോടിയും അലെക്‌സ് ഹേല്‍സ്, ജാസെണ്‍ റോയ് എന്നിവര്‍ക്ക് ഒരു കോടിയും ബൗളര്‍മാരായ ക്രിസ് ജോര്‍ദാന്‍, ടൈമല്‍ മില്‍സ് എന്നിവര്‍ക്ക് 50 ലക്ഷവുമാണ് അടിസ്ഥാന വില. 
ഏപ്രില്‍ അഞ്ചിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉല്‍ഘാടന മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com