ബാഴ്‌സ രക്ഷപ്പെട്ടു

ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരേ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ട ബാഴ്‌സലോണ ഏറ്റവും മോശം ഫോമിലാണ്. പരിശീലകന്‍ എന്റിക്വയ്ക്ക് ഈ സീസണ്‍ വരെ അവസരമുണ്ടാവുകയുള്ളൂ എന്നാണ് കളിയെഴുത്തുകാര്‍ വിലയിരുത്തുന്നത്
ബാഴ്‌സ രക്ഷപ്പെട്ടു

സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണ ലെഗാനെസിനെതിരേ രക്ഷപ്പെട്ടു. 17ാം സ്ഥാനത്തുള്ള ലെഗാനസിനെതിരേ 90ാം മിനുട്ടില്‍ കിട്ടിയ പനാല്‍ട്ടിയാണ് ബാഴ്‌സയെ സമനിലയില്‍ നിന്നും രക്ഷിച്ചത്. സ്‌കോര്‍ 2-1. 
കളിയുടെ നാലാം മിനിട്ടുല്‍ ലൂയില്‍ സുവാറസിന്റെ അസിസ്റ്റില്‍ സൂപ്പര്‍ താരം മെസ്സി കാറ്റലന്‍സിന് വേണ്ടി ആദ്യം വല കുലുക്കി. 
ലീഡ് ഉയര്‍ത്താന്‍ കിണഞ്ഞു ശ്രമിച്ച ബാഴ്‌സയ്ക്ക് പക്ഷെ സന്ദര്‍ശകരില്‍ നിന്നും 71ാം മിനുട്ടില്‍ അപ്രതീക്ഷിത തിരിച്ചടിയേറ്റു. ഉനൈ ലോപ്പസാണ് ലെഗാനെസിന്റെ സമനില ഗോള്‍ നേടിയത്. ലീഗലില്‍ റിയല്‍ മാഡ്രിഡിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com