ബെയ്ല്‍ തിരിച്ചെത്തി, എസ്പാന്യോളിനെതിരേ റിയല്‍ മാഡ്രിഡിന് ജയം

നീണ്ട 88 ദിവസത്തെ പരിക്ക് ജീവിതത്തിന് ശേഷം കളിക്കാനിറങ്ങിയ ഗെരത് ബെയ്ല്‍ തന്റെ ഫോം ഇനിയും ബാക്കിയുണ്ടെന്ന് കളിയുടെ അവസാന നിമഷങ്ങളില്‍ നേടിയ ഗോളിലൂടെ തെളിയിച്ചു
ബെയ്ല്‍ തിരിച്ചെത്തി, എസ്പാന്യോളിനെതിരേ റിയല്‍ മാഡ്രിഡിന് ജയം

സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനക്കാരായ റിയല്‍ മാഡ്രിഡിന് എസ്പാന്യളിനെതിരേ രണ്ട് ഗോളുകള്‍ക്ക് ജയം. പരിക്ക് കാരണം മൂന്ന് മാസം പുറത്തിരുന്ന ബെയില്‍ തിരിച്ചുവരവ് ഗംഭീരമാക്കി ടീമിനെ വിജയ വഴിയിലെത്തിച്ചു. പകരക്കാരനായിറങ്ങി മിനുറ്റുകള്‍ക്കകം റയലിന്റെ ജയമുറപ്പിച്ചിട്ട് തിരിച്ച് കയറുകയായിരുന്നു ബെയില്‍. 33 ാം മിനിറ്റില്‍ ഇസ്‌കോയുടെ ക്രോസ് ഗോള്‍ വലയിലെത്തിച്ച് ആല്‍വാര മൊറാറ്റയാണ് റയലിന്റെ ആദ്യ ഗോള്‍ നേടി. പിന്നീട് 83 മിനിറ്റിലാണ് ബെയിലിന്റെ രണ്ടാം ഗോള്‍ പിറന്നത്. 21 കളികളില്‍ 52 പോയിന്റുമായി റയല്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണിപ്പോള്‍.

ജയിച്ചുകയറി അത്‌ലറ്റിക്കോ മാഡ്രിഡും

കെവിന്‍ ഗമേരിയയുടെ മികവില്‍ വമ്പന്‍ ജയമാണ് അത്‌ലെറ്റിക്കോ മാഡ്രിഡ് നേടിയത്. സ്‌പോര്‍ട്ടിങ് ഗിയോണെതിരെ പകരക്കാരനായിറങ്ങിയ ഗമേരിയ 5 മിനിറ്റുകള്‍ക്കുള്ളിലാണ് ഹാട്രിക്ക് നേടിയത്. ലാ ലീഗ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഹാട്രിക്കാണ് അത്‌ലറ്റിക്കോ നേടിയത്. ജയത്തോടെ ലീഗിലെ നാലാം സ്ഥാനത്ത് തുടരുകയാണ് അത്‌ലെറ്റിക്കോ. വിറ്റോല, സരാബിയ എന്നിവരുടെ ഗോളില്‍ എതിരില്ലാത്ത 2 ഗോളിനാണ് സെവിയ്യ ഐബറിനെ കീഴടിക്കിയത്. ഇതോടെ ലീഗില്‍ ബാഴ്‌സയെ മറികടന്ന് രണ്ടാം സ്ഥാനതെത്താനും അവര്‍ക്കായി. ലീഗിലെ മറ്റ് മത്സരങ്ങളില്‍ ഗ്രനാഡ റയല്‍ ബെറ്റിസിനേയും ആല്‍വസ് ഡെപ്പാര്‍ട്ടീവോയേയും മറികടന്നു. ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടങ്ങളില്‍ കരുത്തരായ വിയ്യ റയല്‍, റയല്‍ സോസിദാഡ് ടീമുകള്‍ മുഖാമുഖം വരും. വൈകിട്ട് 4.30 തിനാണ് ഈ മത്സരം. തിങ്കളാഴ്ച്ച പുലര്‍ച്ചെ 1.15 നു നടക്കുന്ന മത്സരത്തില്‍ ദുര്‍ബലരായ ലെഗാനെസാണ് ബാഴ്‌സലോണയുടെ എതിരാളികള്‍. പി.എസ്.ജിയോട് ചാമ്പ്യന്‍സ് ലീഗില്‍ വഴങ്ങിയ വമ്പന്‍ തോല്‍വിയില്‍ നിന്ന് കരകയറാനാവും സമ്മര്‍ദ്ദത്തിലായ ലൂയിസ് എന്റിക്വയും സംഘത്തിന്റേയും ശ്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com