13 വര്‍ഷങ്ങള്‍ക്കു ശേഷം ധോണി ട്രെയിനില്‍ യാത്ര ചെയ്തു

പ്രത്യേക ട്രെയിന്‍ ആവശ്യപ്പെടാതിരുന്ന ധോണി ക്രിയ യോഗ എക്‌സ്പ്രസില്‍ ടയര്‍ 2 എസിയിലാണ് ഹൗറയിലേക്ക് യാത്ര തിരിച്ചത്
13 വര്‍ഷങ്ങള്‍ക്കു ശേഷം ധോണി ട്രെയിനില്‍ യാത്ര ചെയ്തു

കൊല്‍ക്കത്ത: ദക്ഷിണ-കിഴക്കന്‍ റെയില്‍വേ കഴിഞ്ഞ ദിവസം ഒരു പ്രത്യേകതയുള്ള പാസഞ്ചറാണ് കൈകാര്യം ചെയ്തത്. ഹൗറയില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന മത്സരത്തിനായി റെയില്‍വേ മുന്‍ ഉദ്യോഗസ്ഥനും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്ന മഹേന്ദ്ര സിംഗ് ധോണി റാഞ്ചിയില്‍ നിന്നും ഹൗറ വരെ യാത്ര ചെയ്യാന്‍ ട്രെയിന്‍ ഉപയോഗപ്പെടുത്താന്‍ വിചാരിച്ചതോടെയാണ് സംഗതി ജോറായത്.

2000ത്തിന്റെ തുടക്കത്തില്‍ ഖൊരഖ്പൂരില്‍ ടിക്കറ്റ് ഇന്‍സ്‌പെക്ടറായിട്ടായിരുന്നു ധോണിക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ നിയമനം ലഭിച്ചത്. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായി ധോണി മാറുകയായിരുന്നു. 

13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധോണി ഝാര്‍ഖണ്ഡ് ടീമിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുന്നത്. യാത്രയ്ക്ക് പ്രത്യേക ട്രെയിനൊന്നും ആവശ്യപ്പെടാതിരുന്ന ധോണി ക്രിയ യോഗ എക്‌സ്പ്രസിലാണ് ഹൗറയിലേക്ക് യാത്ര തിരിച്ചത്. 25ന് കര്‍ണാടകയുമായാണ് ധോണി നയിക്കുന്ന ഝാര്‍ഖണ്ഡ് ടീമിന്റെ ആദ്യ മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com