sssss
sssss

പൂനെ ടെസ്റ്റ്: ആദ്യ ദിനം ഇന്ത്യയ്ക്ക് മേല്‍ക്കൈ

ബൗളര്‍മാര്‍ മികവിലേക്കുയര്‍ന്നതോടെ ഓസ്‌ട്രേലയയ്ക്ക് അടിപതറി

പൂനെ: ബൗളര്‍മാര്‍ ഫോമിലേക്കുയര്‍ന്നതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മേല്‍ക്കൈ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന് വേണ്ടി ഓപണര്‍ മാറ്റ് റെന്‍ഷോ (68), മിച്ചെല്‍ സ്റ്റാര്‍ക്ക് (57*) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇവരുടെ ഇന്നിങ്‌സുകളാണ് ഓസീസിനെ ഒരു പരിധി വരെ തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. 9 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന നിലയിലാണ് ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഓസീസിന്റെ സ്‌കോര്‍ബോര്‍ഡ്.  നാല് വിക്കറ്റെടുത്ത ഉമേഷ് യാദവിന്റെ പേസിന് മുന്നിലും രണ്ട് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ചേര്‍ന്ന് ഓസ്‌ട്രേലിയയെ എറിഞ്ഞിടുകയായിരുന്നു. 

സ്പിന്നിന് അനുകൂലമായ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ ഓസീസിന്റെ 20 കാരന്‍ മാറ്റ് റെന്‍ഷോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടെസ്റ്റ് മത്സരങ്ങളില്‍ തന്റെ രണ്ടാമത് അര്‍ധസഞ്ച്വറിയടിച്ച റിന്‍ഷോ 68ാം റണ്‍സില്‍ നില്‍ക്കെ ആര്‍ അശ്വന്റെ പന്തില്‍ പിടികൊടുക്കുകയായിരുന്നു. 

ഡേവിഡ് വാര്‍ണര്‍ (38), സ്റ്റാവ് സ്മിത്ത് (27), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (22) എന്നീ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. 

മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന ടീം കോമ്പിനേഷനാണ് ഓസീസ് പരീക്ഷിക്കുന്നത്. സ്പിന്നര്‍മാരായി നതാന്‍ ലിയോണും സ്റ്റീവ് ഒകീഫെയും ടീമിലെത്തിയപ്പോള്‍ പേസ് വിഭാഗം മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്ല്!വുഡ്, മിച്ചെല്‍ മാര്‍ഷ് എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.

ഭുവനേശ്വര്‍ കുമാറിനു പകരം ജയന്ത് യാദവാണ്് ഇന്ത്യയുടെ ആദ്യ പതിനൊന്നിലെത്തിയത്. ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയെ അക്ഷരാര്‍ത്ഥത്തില്‍ പൂട്ടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com