പൂനെ ടെസ്റ്റ്: ഓസ്‌ട്രേലിയ മികച്ച നിലയില്‍

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ച് സ്റ്റീവ് ഒക്കീഫ് ആറ് വിക്കറ്റ് നേടി
സ്റ്റീവന്‍ സ്മിത്ത്
സ്റ്റീവന്‍ സ്മിത്ത്

പൂനെ: ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം പൂര്‍ത്തിയായപ്പോള്‍ ഓസ്‌ട്രേലിയ മികച്ച നിലയില്‍. ആദ്യ ഇന്നിംഗ്‌സില്‍ 260 റണ്‍സെടുത്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ നിരയെ 105 റണ്‍സിന് എറിഞ്ഞിട്ടു. ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റീവ് ഓകീഫാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നടുവൊടിച്ചത്. 

രണ്ടാം ഇന്നിംഗ്‌സില്‍ 143 റണ്‍സുമായി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടമായി. എങ്കിലും ക്യാപ്റ്റ്ന്‍ സ്റ്റീവ് സ്മിത്തിന്റെ അര്‍ധ സഞ്ച്വറി മികവില്‍ 105 റണ്‍സ് കൂടി അടിച്ചെടുത്ത് ഓസീസിന്റെ ലീഡ് നില 298 റണ്‍സായി ഉയര്‍ന്നു.

ഒന്നാം ഇന്നിംഗ്‌സില്‍ ഓക്കീഫ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ വരിഞ്ഞു മുറുക്കുന്ന പ്രകടമാണ് കാഴ്ചവെച്ചത്. 11 റണ്‍സിനടയില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 95 റണ്‍സില്‍ നില്‍ക്കെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ ഇന്ത്യ തുലച്ചു. അര്‍ധ സഞ്ച്വറി നേടിയ കെഎല്‍ രാഹുല്‍ ആണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ ഡേവിഡ് വാര്‍ണര്‍, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്തി ആര്‍ അശ്വന്‍ ഇന്ത്യന്‍ ബൗളിംഗില്‍ തിളങ്ങി നില്‍ക്കുന്നു. ജയന്ത് യാദവിനാണ് നാലാം വിക്കറ്റ്. 59 റണ്‍സെടുത്ത് സ്റ്റീവ് സ്മിത്ത്, 21 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ക്രീസില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com