ഓസീസ് ശക്തമായ നിലയില്‍

പൂനെ ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക് 
ഓസീസ് ശക്തമായ നിലയില്‍

പൂനെ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. മൂന്നാം ദിനം കളി പുരോഗമിക്കുമ്പോള്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റിന് 246 എ്ന്ന നിലയിലാണ്. ഇതോടെ ഓസീസിന്റെ മൊത്തം ലീ്ഡ് നാനൂറു കവിഞ്ഞു.

സ്മിത്തിന്റൈ സെഞ്ച്വറിയാണ് മികച്ച സ്‌കോറിലേക്കെത്താന്‍ ഓസീസിനു സഹായകമായത്. 109 റണ്‍സെടുത്ത സ്മിത്തിനെ ജഡേജ എല്‍ബിഡബ്ല്യൂവിലൂടെ പുറത്താക്കി. 

ആദ്യ ഇന്നിംഗ്‌സില്‍ 260 റണ്‍സെടുത്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ നിരയെ 105 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റീവ് ഓകീഫാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നടുവൊടിച്ചത്. 

ഒന്നാം ഇന്നിംഗ്‌സില്‍ ഓക്കീഫ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ വരിഞ്ഞു മുറുക്കുന്ന പ്രകടമാണ് കാഴ്ചവെച്ചത്. 11 റണ്‍സിനടയില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 95 റണ്‍സില്‍ നില്‍ക്കെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ ഇന്ത്യ തുലച്ചു. അര്‍ധ സഞ്ച്വറി നേടിയ കെഎല്‍ രാഹുല്‍ ആണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com