സ്പാനിഷ് ലീഗ്: റിയലിനും ബാഴ്‌സയ്ക്കും ജയം

ഒരു കളി കുറച്ച് കളിച്ച റിയല്‍ മാഡ്രിഡ് ബാഴ്‌സയേക്കാള്‍ ഒരു പോയിന്റ് മുന്നില്‍
സ്പാനിഷ് ലീഗ്: റിയലിനും ബാഴ്‌സയ്ക്കും ജയം

മാഡ്രിഡ്: ലാലീഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ വമ്പന്മാര്‍ക്ക് ജയം. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കും, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റിയല്‍ മാഡ്രിഡ് രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വിയ്യാറയലിനെയും തോല്‍പ്പിച്ചു.

ബാഴ്‌സ-അത്‌ലറ്റിക്കോ മത്സരത്തില്‍ അവസാന ഘട്ടത്തില്‍ സൂപ്പര്‍ താരം മെസ്സി നേടിയ ഗോളാണ് കാറ്റലന്‍സിനെ രക്ഷപ്പെടുത്തിയത്. 87 ആം മിനുട്ടിലായിരുന്നു മെസ്സിയുടെ ജയമുറപ്പിച്ച ഗോള്‍.

64ാം മിനുറ്റില്‍ റഫീഞ്ഞ ബാഴ്‌സയ്ക്ക് വേണ്ടി ആദ്യം ലക്ഷ്യം കണ്ടു. ആറ് മിനുറ്റ് മാത്രം ആയുസുണ്ടായിരുന്ന ഗോള്‍ നേട്ടത്തിന് ക്യാപ്റ്റന്‍ ഡിയഗോ ഗോഡിനിലൂടെ അത്‌ലറ്റിക്കോ വിരാമം കുറിച്ചു. പിന്നീട് കളി സമനിലയാകുമെന്ന് ഉറപ്പിച്ച ഘട്ടത്തിലായിരുന്ന മെസ്സിയുടെ ഗോള്‍ പിറന്നത്. ജയത്തോടെ 24 കളികളില്‍ നിന്ന് 54 പോയിന്റുള്ള ബാഴ്‌സലോണ രണ്ടാം സ്ഥാനത്താണ്.  

അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തി ലീഗിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന ബാഴ്‌സയ്ക്ക് കൂടുതല്‍ സമയം നല്‍കാന്‍ റിയല്‍ മാഡ്രിഡ് തയാറായിരുന്നില്ല. തൊട്ടടുത്ത മത്സരത്തില്‍ വിയ്യാറയലിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റിയല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
വിയ്യാറയലിനെതിരേ തോല്‍വിയില്‍ നിന്നുമാണ് റിയല്‍ മാഡ്രിഡ് കരകയറി ലാലാഗയില്‍ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തത്. ഗരത് ബെയ്ല്‍, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ആല്‍വാറോ മൊറാട്ട എന്നിവരാണ് റിയലിന് വേണ്ടി ലക്ഷ്യം കണ്ടത്.

23 കളികളില്‍ നിന്ന് 55 പോയിന്റുമായി റിയല്‍ മാഡ്രിഡാണ് ലാലീഗയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ബാഴ്‌സലോണയ്ക്ക് 55 പോയിന്റുണ്ടെങ്കിലും റിയലിനെക്കാള്‍ ഒരു കളി കൂടുതല്‍ കളിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com