വിംബിള്‍ഡണില്‍ തോറ്റു; പെഴ്‌സെടുത്തു റഫറിക്കു നേരെ പണമെറിഞ്ഞു-വീഡിയോ

വിംബിള്‍ഡണില്‍ തോറ്റു; പെഴ്‌സെടുത്തു റഫറിക്കു നേരെ പണമെറിഞ്ഞു-വീഡിയോ

ലണ്ടന്‍:  വിംബിള്‍ഡണെ തന്നെ നാണക്കേടിലാക്കി താരത്തിന്റെ പ്രതിഷേധം. ആദ്യ റൗണ്ടില്‍ സ്റ്റാന്‍ വാവ്‌റിങ്കയെ അട്ടിമറിച്ചു ആരാധകരുടെ മനം കവര്‍ന്ന റഷ്യന്‍ താരം ഡാനിയല്‍ മെദ്‌വെദേവിന്റെ പ്രതിഷേധമാണ് ടെന്നീസ് ലോകത്തു വലിയ വാര്‍ത്തയായത്. പ്രതിഷേധം ചര്‍ച്ചയായതോടെ മെദ്‌വെദേവിന് വന്‍ പിഴയാണ് കാത്തിരിക്കുന്നതെന്നാണ് സൂചന.

സംഭവം ഇങ്ങനെ,
രണ്ടു ദിവസം മുന്‍പു കളിക്കളത്തിലെ വിസ്മയമായി ആഞ്ഞു തകര്‍ത്ത ഇരുപത്തിയൊന്നുകാരനായ റഷ്യക്കാരനു മുന്നില്‍ സ്റ്റാന്‍ വാവ്‌റിങ്ക പരാജയം രുചിച്ചു പുറത്തായതോടെയാണ് ഡാനിയല്‍ മെദ്‌വെദേവ് എന്ന താരത്തെ ടെന്നീസ് ലോകം ശ്രദ്ധിച്ചത്. പക്ഷേ, രണ്ടാം റൗണ്ടില്‍ ബെല്‍ജിയത്തിന്റെ റൂബന്‍ ബേബല്‍സിനോട് ഏറ്റുമുട്ടിയ മെദ്‌വെദേവ് പരാജയപ്പെട്ടു. നിരന്തരം പിഴവുകള്‍ വരുത്തിയാണ് മെദ്‌വെദേവ് പക്ഷെ തോല്‍വിക്കു കാരണമായി കണ്ടത് മത്സരം നിയന്ത്രിച്ച വനിതാ റഫറി മറിയാനാ ആല്‍വസിനയാണ്. 

റഫറി വിളിക്കുന്ന ഓരോ കാളിനും അസഭ്യം പറഞ്ഞുകൊണ്ടാണ് മെദ്‌വെദേവ് കളിച്ചത്. ആദ്യ രണ്ടു സെറ്റുകള്‍ അനായാസം നേടിയിട്ടും മെദ്‌വെദേവ് കളി കൈവിട്ടു. അഞ്ചാം സെറ്റു ആയപ്പോഴേക്കും പോര്‍ച്ചുഗീസുകാരി റഫറിയെ മാറ്റി പുതിയ റഫറിയെ നിയമിക്കണമെന്ന് മെദ്‌വെദേവ് മാച്ച് സൂപ്പര്‍വൈസറോട് ആവശ്യപ്പെട്ടു.

ഡാനിയല്‍ മെദ്‌വെദേവ്
ഡാനിയല്‍ മെദ്‌വെദേവ്


എന്നാല്‍, 6-4, 6-2, 3-6, 2-6, 6-2 എന്ന സ്‌കോറിന് ബെല്‍ജിയംകാരന്‍ കളി ജയിച്ചിരുന്നു. വിജയിയെ അഭിനന്ദിച്ചതിനു ശേഷം  മെദ്‌വെദേവ് ചെയ്തത് നേരെ തന്റെ ഇരിപ്പിടത്തിനു അടുത്തു സൂക്ഷിച്ചിരുന്ന വലിയ സഞ്ചി തുറന്നു അതില്‍ നിന്ന് തന്റെ പേഴ്‌സ് എടുത്തു അതിലുണ്ടായിരുന്ന പണം മുഴുവന്‍ റഫറിയുടെ മുഖത്തു വലിച്ചെറിയുകയായിരുന്നു! പണം വാങ്ങിയാണ് റഫറി കളി നിയന്ത്രിച്ചത് എന്നും എതിരാളിയെ വിജയിപ്പിച്ചു എന്നും യുവ താരം ആരോപിച്ചു.

പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മത്സരം തോറ്റ ദേഷ്യത്തിനാണ് അങ്ങനെ ചെയ്തതെന്നും, വേറെ ഒന്നും അര്‍ത്ഥമാക്കിയിട്ടില്ലെന്നും മെദ്‌വെദേവ് പറഞ്ഞു. എന്തായാലും കുറച്ചു മത്സരങ്ങളില്‍ നിന്നുള്ള വിലക്കും വലിയ തുക പിഴയും താരം നല്‍കേണ്ടി വരുമെന്നാണ് ടെന്നീസ് ലോകം വിലയിരുത്തന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com