പരിശീലകനെ തീരുമാനിക്കുന്നത് കോഹ്‌ലിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം: ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ ഉപദേശക സമിതി അംഗം സൗരവ് ഗാംഗുലി
പരിശീലകനെ തീരുമാനിക്കുന്നത് കോഹ്‌ലിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം: ഗാംഗുലി

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ ഉപദേശക സമിതി അംഗം സൗരവ് ഗാംഗുലി. ക്യാപ്ടന്‍ വിരാട് കോഹ്‌ലിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാകും കോച്ചിനെ പ്രഖ്യാപിക്കുക എന്ന് അദ്ദേഹം വ്യക്തമാക്കി. ഗാംഗുലി കൂടി അംഗമായ വിദഗ്ധ സമിതിയാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. 

നിലവില്‍ പത്തുപേരുടെ ലിസ്റ്റാണ് സമിതിയുടെ മുന്നിലുള്ളത്. വീരേന്ദര്‍ സേവാഗ്, രവി ശാസ്ത്രി, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ദോഡ്ഡ ഗണേഷ്, ലാല്‍ചന്ദ് രജ്പുത്ത്, ലാന്‍സ് ക്‌ലൂസ്‌നര്‍, രാകേഷ് ശര്‍മ (ഒമാന്‍ ദേശീയ ടീം പരിശീലകന്‍), ഫില്‍ സിമ്മണ്‍സ്, ഉപേന്ദ്രനാഥ് ബ്രംഹചാരി (ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത എഞ്ചിനീയര്‍) എന്നിവരാണ് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

 അഭിമുഖത്തിനു ക്ഷണിക്കുന്നതിനായി ഇവരില്‍നിന്ന് ആറുപേരുടെ ചുരുക്കപ്പട്ടികയാണ് തയാറാക്കിയിരുന്നത്.രവി ശാസ്ത്രി, സേവാഗ്, മൂഡി, സിമ്മണ്‍സ്, പൈബസ്, രജ്പുത്ത് എന്നിവരാണ് അവസാന ആറുപേരില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കോഹ്‌ലിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രവി ശാസ്ത്രി തന്നെ പരിശീലകനാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗിന്റെ പേരും മുന്‍നിരയിലുണ്ട്.വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് അനില്‍ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com