ഫുട്‌ബോളിലും ഒരു കൈ നോക്കാനുള്ള സക്കര്‍ബര്‍ഗിന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടി; ടോട്ടന്‍ഹാം വില്‍പ്പനയ്ക്കില്ല

ഫുട്‌ബോളിലും ഒരു കൈ നോക്കാനുള്ള സക്കര്‍ബര്‍ഗിന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടി; ടോട്ടന്‍ഹാം വില്‍പ്പനയ്ക്കില്ല

ടോട്ടന്‍ഹാം:  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടന്‍ഹാം ഹോസ്പറിനെ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചു ക്ലബ്ബ്. ഒരു ബില്ല്യന്‍ പൗണ്ടിന് ടോട്ടന്‍ഹാമിനെ സക്കര്‍ബര്‍ഗിന്റ ഇന്‍വസ്റ്റ്‌മെന്റ് കമ്പനി ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇക്കാര്യം നിഷേധിച്ചത്.

കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനം നേടിയ വൈറ്റ് ഹാര്‍ട്ട് ലൈനില്‍ സ്ഥിതി ചെയ്യുന്ന ക്ലബ്ബിനെ അമേരിക്കന്‍ ഇന്‍വസ്റ്റ്‌മെന്റ് കമ്പനി ഐക്കോണിക്ക് കാപിറ്റല്‍ സ്വന്തമാക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ടോട്ടന്‍ഹാമിന്റെ നിര്‍മാണം നടക്കുന്ന സ്‌റ്റേഡിയവും നിലവിലുള്ളി സ്‌റ്റേഡിയവും.
ടോട്ടന്‍ഹാമിന്റെ നിര്‍മാണം നടക്കുന്ന സ്‌റ്റേഡിയവും നിലവിലുള്ളി സ്‌റ്റേഡിയവും.

അതേസമയം, സ്പര്‍സ് എന്ന വിളിപ്പേരുള്ള ടോട്ടന്‍ഹാം തങ്ങളുടെ പുതിയ സ്റ്റേഡിയത്തിന്റെ നിര്‍മാണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനുള്ള ഫണ്ട് കണ്ടെത്താന്‍ ക്ലബ്ബ് വില്‍പ്പനയ്‌ക്കെന്ന റിപ്പോര്‍ട്ടുകളാണ് സക്കര്‍ബര്‍ഗുമായി ബന്ധപ്പെടുത്തിയിരുന്നത്.

സക്കര്‍ബര്‍ഗിന്റെ ഇന്‍വസ്റ്റ്‌മെന്റ് കമ്പനി ടോട്ടന്‍ഹാം സ്വന്തമാക്കിയേക്കുമെന്ന പത്ര റിപ്പോര്‍ട്ട്.
സക്കര്‍ബര്‍ഗിന്റെ ഇന്‍വസ്റ്റ്‌മെന്റ് കമ്പനി ടോട്ടന്‍ഹാം സ്വന്തമാക്കിയേക്കുമെന്ന പത്ര റിപ്പോര്‍ട്ട്.

എന്നാല്‍, പുതിയ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനായി റോതസ്‌ചൈല്‍ഡുമായി കരാറിലെത്തിയെന്ന് ക്ലബ്ബ് വെബ്‌സൈറ്റില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com