മന്‍പ്രീത് കൗറിന്റെ ഉത്തേജക പരിശോധന പരാജയപ്പെട്ടു; ഏഷ്യന്‍ അത്‌ലറ്റിക്ക് സ്വര്‍ണം നഷ്ടമായേക്കും

മന്‍പ്രീത് കൗറിന്റെ ഉത്തേജക പരിശോധന പരാജയപ്പെട്ടു; ഏഷ്യന്‍ അത്‌ലറ്റിക്ക് സ്വര്‍ണം നഷ്ടമായേക്കും

ന്യൂഡെല്‍ഹി: അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു. ഭുവനേശ്വറില്‍ ഇക്കഴിഞ്ഞ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മേഡല്‍ നേടിയ കൗര്‍ ചാംപ്യന്‍ഷിപ്പിനു മുന്നോടിയായി നടന്ന ഫെഡറേഷന്‍ കപ്പിനിടയിലാണ് ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞത്. 

ജൂണ്‍ ഒന്നുമുതല്‍ നാല് വരെ ഫെഡറേഷന്‍ കപ്പുമായി ബന്ധപ്പെട്ട് പട്യാലയില്‍ വെച്ചു വേള്‍ഡ് ആന്റി ഡോപ്പിംഗ് ഏജന്‍സി (വാഡ) കായികതാരങ്ങളെ മരുന്ന് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. വാഡ വിലക്കേര്‍പ്പെടുത്തിയിട്ടുള്ള മരുന്നായ ഡിമിതൈല്‍ബ്യൂട്ടിലാമൈന്‍ ഉപയോഗിച്ചാണ് കൗര്‍ മത്സരത്തിനിറങ്ങിയതെന്നാണ് തെളിഞ്ഞത്. 

ഉത്തേജകം ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതോടെ കൗര്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) അച്ചടക്കസമിതിയ്ക്ക് മുമ്പാകെ ഹാജരാവുകയും വിഷയത്തില്‍ വാദം കേള്‍ക്കുകയും ചെയ്യണം. നിരപരാധിത്വം തെളിയിക്കാനായില്ലെങ്കില്‍ ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ നേടിയ സ്വര്‍ണമെഡല്‍ തിരിച്ചെടുക്കും. 

അടുത്ത മാസം ലണ്ടനില്‍ വച്ച് നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ പ്രതീക്ഷയായ കൗറിന് പങ്കെടുക്കാന്‍ സാധിക്കുമോ എന്നകാര്യം സംശയമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com