ഹര്‍മന്‍പ്രീത് കൗര്‍ മിന്നി; ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്കു മികച്ച സ്‌കോര്‍

ഹര്‍മന്‍പ്രീത് കൗര്‍ മിന്നി; ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്കു മികച്ച സ്‌കോര്‍

ഡെര്‍ബി: വനിതാ ലോകകപ്പില്‍ സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്കു മികച്ച സ്‌കോര്‍. മഴമൂലം 42 ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. 

ഹര്‍മന്‍പ്രീത് കൗറിന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയ്ക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 115 ബോളില്‍ നിന്നും 171 റണ്‍സാണ് കൗര്‍ നേടിയത്. ഓപ്പണര്‍മാരായ സമൃതി മന്ദാനയും പിജി റൗത്തും നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ മിതാലി രാജിനും കൂടുതല്‍ സംഭാവന നല്‍കാന്‍ സാധിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com