വനിതാ ലോകകപ്പില്‍ ഇന്ത്യ പൊരുതി തോറ്റു

ഫൈനലില്‍ ഒന്‍പത് റണ്‍സിനു തോറ്റെങ്കിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ചു.
ഫൈനലില്‍ ഒന്‍പത് റണ്‍സിനു തോറ്റെങ്കിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ചു.

ലോര്‍ഡ്‌സ്: ആവേശം അവസാനത്തോളം മുറ്റി നിന്ന് പോരാട്ടത്തില്‍ ഇന്ത്യ തോറ്റു. കലാശപ്പോരില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 219 റണ്‍സെടുക്കുന്നതിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. ഒന്‍പതു റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനു മേല്‍ കിരീടം കൈവിട്ടത്.

ടോസ് നേടി കൂറ്റന്‍ റണ്‍സ് പടുത്തുയര്‍ത്താനുള്ള ഇംഗ്ലണ്ടിനെ 228 റണ്‍സിനു പൂട്ടിയ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്കു അവസാന ഓവറുകളിലെ സമ്മര്‍ദ്ദം താങ്ങാനായില്ല. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സ്മൃതി മന്ദാനയെയും 13മത് ഓവറില്‍ ക്യാപ്റ്റന്‍ മിതാലി രാജിനെയും നഷ്ടപ്പെട്ട ഇന്ത്യ തകര്‍ച്ചയിലേക്കെന്ന സൂചന നല്‍കി. 

എന്നാല്‍, ഹര്‍മന്‍പ്രീത് കൗറും പൂനം റാവത്തും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി. ഈ കൂട്ടുകെട്ട് ഇന്ത്യയ്ക്കു ചരിത്രം സമ്മാനിക്കുമെന്നു കരുതിയിരിക്കുന്നതിനിടയില്‍ 51 റണ്‍സെടുത്ത് ഹര്‍മന്‍പ്രീത് വിക്കറ്റിനു കീഴടങ്ങി. പിന്നീടു റാവത്തിന്റെ ചുമലിലായി ഇന്ത്യയുടെ ജയ സാധ്യത. എന്നാല്‍, 43മത് ഓവറില്‍ 86 റണ്‍സെടുത്തു റാവത്തും പുറത്തായതോടെ ഇന്ത്യന്‍ ബാറ്റിങ് പിന്നറ്റനിര കടുത്ത സമ്മര്‍ദ്ദത്തിലായി. 

സ്വന്തം മൈതാനമെന്ന മുന്‍തൂക്കം മുതലാക്കി ഇംഗ്ലീഷ് ടീം ഇന്ത്യയുടെ വാലറ്റത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. ഇംഗ്ലണ്ടിനുവേണ്ടി അന്വ ഷ്രബ്‌സോള്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി. അലെക്‌സ് ഹാര്‍ട്ട്‌ലി രണ്ട് വിക്കറ്റുകളും സ്വന്തം പേരിലാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com