കേന്ദ്രവും കയ്യൊഴിയുന്നു; പി.യു.ചിത്രയുടെ കാര്യത്തില്‍ ഇടപെടാനാകില്ല

സ്വതന്ത്ര സംഘടനയായ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ നടപടി ചോദ്യം ചെയ്യാന്‍ സാധിക്കില്ല
കേന്ദ്രവും കയ്യൊഴിയുന്നു; പി.യു.ചിത്രയുടെ കാര്യത്തില്‍ ഇടപെടാനാകില്ല

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്ന് പി.യു.ചിത്രയെ ഒഴിവാക്കിയ നടപടിയില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അത്‌ലറ്റിക് ഫെഡറേഷന്‍ ഒരു സ്വതന്ത്ര സംഘടനയാണ്. 

സ്വതന്ത്ര സംഘടനയായ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ നടപടി ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. യോഗ്യതയുണ്ടായിട്ടും അവസരം നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി ചിത്ര ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്രത്തോട് വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. 

അതിനിടെ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒരു താരത്തിന് കൂടി അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ അനുമതി നല്‍കിയതായി വിവരം ലഭിച്ചെന്ന് ചിത്രയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതില്‍ ഇന്ന് തന്നെ വിശദാംശം നല്‍കണമെന്ന് ഹൈക്കോടതി ഫെഡറേഷന് നിര്‍ദേശം നല്‍കി.

മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ലണ്ടനിലേക്കുള്ള 24 അംഗ ടീമിനെ അതല്റ്റിക്‌സ് ഫെഡറേഷന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ട ചുമതല ഉണ്ടായിരുന്ന പി.ടി.ഉഷ നിയമലംഘനങ്ങള്‍ക്ക് കൂട്ടുനിന്നതായും കേരള അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com