ഫ്രഞ്ച് ഓപ്പണ്‍: നിഷ്പ്രയാസം റാഫേല്‍ നദാല്‍, ബഷാഷ്‌വിലിയെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറില്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 02nd June 2017 07:57 PM |
Last Updated: 02nd June 2017 10:33 PM | A+A A- |

പാരിസ്: റോളണ്ട് ഗാരോസില്‍ റാഫേല്‍ നദാല്‍ പൊടിപാറുന്ന പ്രകടനം കാഴ്ചവെച്ചപ്പോള്‍ ജോര്‍ജിയന്‍ താരം നിക്കോളാസ് ബഷാഷ്‌വിലിക്ക് മറുപടിയുണ്ടായിരുന്നില്ല. കേവലം 90 മിനുട്ട് മാത്രമെടുത്ത മത്സരത്തില്‍ റാഫ ജയം സ്വന്തമാക്കിയത് 6-0, 6-1, 6-0 എന്ന സ്‌കോറിന്.
കളിയില്‍ സമ്പൂര്‍ണ ആധിപത്യമം പ്രകടിപ്പിച്ചാണ് റാഫ പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. കളിമണ്‍ കോര്‍ട്ടില്‍ തന്റെ പത്താം കിരീടത്തിലേക്ക് റാഫയ്ക്ക് ഇനി ഏതാനും മത്സരങ്ങള്‍ മാത്രമാണ് പ്രതിബന്ധമായിട്ടുള്ളത്.