യുവിക്കൊപ്പം കളിക്കുമ്പോള്‍ ഞാനൊരു ക്ലബ് ബാറ്റ്‌സമാന്‍; യുവ്‌രാജിനെ വാനോളമുയര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 05th June 2017 01:01 PM |
Last Updated: 05th June 2017 06:14 PM | A+A A- |

യുവ്‌രാജിനൊപ്പം കളിക്കുമ്പോള്‍ താനൊരു ക്ലബ് ബാറ്റ്‌സ്മാനാണെന്ന് തോന്നുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ച്യാമ്പന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ മികച്ച സ്‌കോറിലെത്താന്‍ ഇന്ത്യയെ സഹായിച്ചത് യുവിയുടേയും കോഹ്‌ലിയുടേയും ബാറ്റിങ് പ്രകടനമായിരുന്നു. യുവരാജ് 32 പന്തുകൡ നിന്ന് 52 റണ്‍സ്‌നേടിയിരുന്നു.
എനിക്ക് റണ്‍സ് നേടാന്‍ പറ്റാതിരുന്നതപ്പോള്‍ അതിന്റെ പ്രഷര്‍ യുവി ഏറ്റടുത്തു.അദ്ദേഹം പന്തുകള്‍ നേരിടുന്നത് കണ്ടപ്പോള്‍ ഞാന്‍ ഒരു ക്ലബ് ബാറ്റ്‌സ്മാനാണെന്ന് തോന്നിപ്പോയി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു മടിയുമില്ലാതെ യുവിയെപ്പറ്റിപ്പറയുന്നു.
കളിയില്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചെങ്കിലും ടീമിന്റെ ഫീല്‍ഡിങ് പെര്‍ഫോര്‍മന്‍സില്‍ ക്യാപ്റ്റന്‍ ഒട്ടും സംതൃപ്തനല്ല. ബാറ്റിങ്ങിലും ബോളിങ്ങിലും ഉയരാന്‍ സാധിച്ചെങ്കിലും ഫീല്‍ഡിങില്‍ നമുക്ക് മുന്നേറാന്‍ സാധിച്ചില്ല,കോഹ്‌ലി തുറന്നുപറഞ്ഞു. മികച്ച ടീമുകളോട് ഏറ്റുമുട്ടുമ്പോള്‍ നമുക്ക് ശക്തമായ ഫീല്‍ഡിങ് കാഴ്ച വെക്കാന്‍ സാധിക്കണമെന്ന് കോഹ്‌ലി പറഞ്ഞു.
മഴ രണ്ടുതവണ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യ 124റണ്‍സിന് പാകിസ്താനെ തോല്‍പ്പിക്കുകയായിരുന്നു. സെഞ്ചുറിക്ക് 9 റണ്‍സ് അകലെ പുറത്തായ രോഹിത് ശര്‍മയും(91) ശിഖര്‍ ധവാനും(65) കോഹ്‌ലി(81 നോട്ടഔട്ട്) യുവ്‌രാജും(53) ആണ് ഇന്ത്യയെ മികച്ച സ്‌കോറില്‍ എത്തിച്ചത്. ഡക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം പാകിസ്താന്റെ വിജയ ലക്ഷ്യം 289 ആയി കുറച്ചിരുന്നു.