അയല്‍ക്കാരുടെ പോരാട്ടം ഇന്ന്; ഏഷ്യ കപ്പ് യോഗ്യതയ്ക്കുള്ള ഡ്രസ് റിഹേഴ്‌സല്‍
Published: 06th June 2017 05:44 PM |
Last Updated: 07th June 2017 12:26 AM | A+A A- |

മുംബൈ: ഇന്ന് അയല്‍ക്കാരുടെ പോരാട്ടം. അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും. സൗഹൃദ മത്സരം എന്നതിലുപരി അടുത്തയാഴ്ച നടക്കുന്ന 2019 ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തിന്റെ ഡ്രസ് റിഹേഴ്‌സലയാണ് മത്സരത്തെ വിലയിരുത്തുന്നത്. മംബൈയിലെ ഫുട്‌ബോള്‍ അറീന സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴിനാണ് മത്സരം.
ഫിഫ റാങ്കിംഗില്‍ 20 വര്‍ഷത്തെ ഏറ്റവും ഉയരത്തിലെത്തിയിരിക്കുന്ന ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്. കഴിഞ്ഞ 13 മത്സരങ്ങളില്‍ 11ഉം ജയിച്ച ഇന്ത്യന്‍ ടീമില്‍ മികച്ച പ്രതീക്ഷയാണ് പരിശീകനായ സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്‌നുള്ളത്.
ഇന്ത്യയെ അപേക്ഷിച്ചു നേപ്പാള്‍ ദുര്‍ബലരാണ്. ഫിഫ റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ 69 റാങ്ക് താഴെയാണ് നേപ്പാള്‍. ഏഷ്യന്‍ കപ്പ് യോഗ്യതയില്‍ ഈ മാസം 13നു കിര്‍ഗിസ്ഥാനാണ് ഇന്ത്യയ്ക്ക് എതിരാളി. ഇതേ ദിവസം തന്നെ നേപ്പാളിന് യെമനെ നേരിടും.