എഫ്‌സി ഗോവയ്ക്ക് പുതിയ കപ്പിത്താന്‍; സീക്കോയ്ക്ക് പകരം സെര്‍ജിയോ ലോബെറ കരാറൊപ്പിട്ടു
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 06th June 2017 04:50 PM |
Last Updated: 07th June 2017 12:30 AM | A+A A- |

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്ക്ക് പുതിയ കപ്പിത്താന്‍. സ്പാനിഷ് പരിശീലകന്‍ സെര്‍ജിയോ ലോബെറ റോഡ്രീഗസാണ് ഐഎസ്എല്ലില്‍ എഫ്‌സി ഗോവയുടെ പുതിയ പരിശീലകന്‍. ക്ലബ്ബുമായി രണ്ട് വര്‍ഷത്തെ കരാറൊപ്പിട്ടു.
സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്ക് ടിറ്റോ വിലനോവ പരിശീലകനായിരിക്കുമ്പോള്‍ കോച്ചിംഗ് സ്റ്റാഫുകളില്‍ അംഗമായിരുന്ന ലോബെറ മൊറാക്കോ ക്ലബ്ബ് മോഗ്ഹര്‍ബ്, ലാസ് പാര്‍മാസ് തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്തുമായാണ് ഗോവയിലെത്തുന്നത്. അടുത്ത മാസം ആദ്യത്തില്‍ ലോബെറ ക്ലബ്ബിന്റെ ചുമതലയേല്‍ക്കും.
ഏകദേശം 60ഓളം പേരുകള്‍ വന്നെങ്കിലും ലോബെറയെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് എഫ്‌സി ഗോവ പ്രസിഡന്റ് അക്ഷയ് ടെന്‍ഡന്‍ അറിയിച്ചു.