ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് കോഹ്ലി മാത്രം; ക്രിസ്റ്റിയാനോ മുന്നില്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 08th June 2017 03:35 PM |
Last Updated: 08th June 2017 06:25 PM | A+A A- |

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്ലിയും. റിയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒന്നാമതുള്ള നൂറു പേരുടെ പട്ടികയിലാണ് ഏക ഇന്ത്യക്കാരനായി വിരാട് ഇടം നേടിയത്.
പട്ടികയില്‍ 89മതുള്ള കോഹ്ലിയുടെ വരുമാനം 22 മില്ല്യന്‍ ഡോളറാണ്. ഏകദേശം 150 കോടിയോളം രൂപ. 28 കാരനായ കോഹ്ലിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് പ്രതിഭാസമെന്നാണ് ഫോബ്‌സ് വിശേഷിപ്പിച്ചത്.
90 മില്ല്യന്‍ ഡോളര്‍ വരുമാനവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒന്നാമതും 86.2 മില്ല്യന്‍ ഡോളര്‍ വരുമാനവുമായി അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് രണ്ടാമതുമാണ്. ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി പട്ടികയില്‍ മൂന്നാമതുണ്ട്. 80 മില്ല്യന്‍ ഡോളറാണ് മെസ്സിയുടെ വരുമാനം. ടെന്നീസ് താരം റോജര്‍ ഫെഡററാണ് നാലാം സ്ഥാനത്ത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെയുള്ള വരുമാനമാണ് കണക്കുകൂട്ടിയത്.