അണ്ടര്‍ 20 ലോകക്കപ്പ്: കലാശപ്പോരിന് ഇംഗ്ലണ്ടും വെനിസ്വാലയും; ഇരു ടീമുകളും ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍

അണ്ടര്‍ 20 ലോകക്കപ്പ്: കലാശപ്പോരിന് ഇംഗ്ലണ്ടും വെനിസ്വാലയും; ഇരു ടീമുകളും ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍

സോള്‍: അണ്ടര്‍ 20 ലോകക്കപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ട് വെനിസ്വാലയെ നേരിടും. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ച് ഇറ്റലിയെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. അതേസമയം, ഉറോഗ്വയെ നാലിനെതിരേ മൂന്ന് ഗോളിന് പനാല്‍റ്റിയില്‍ തോല്‍പ്പിച്ചാണ് വെനിസ്വാല കലാശപ്പോരിന് ടിക്കറ്റുറപ്പിച്ചത്. സുവോണ്‍ വേള്‍ഡ് കപ്പ് സ്റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ഫൈനല്‍.

ഇറ്റലി-ഇംഗ്ലണ്ട്
കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഇറ്റലി റിക്കോര്‍ഡോ ഒര്‍സോളിനിയിലൂടെ മുന്നിലെത്തി. ഗോള്‍ വഴങ്ങിയതൊന്നും ബാധിക്കാതെ ആക്രമിച്ച് കളിച്ച ഇംഗ്ലണ്ടിന് പക്ഷെ ലഭിച്ച സുവര്‍ണാവസരങ്ങളൊന്നും ആദ്യ പകുതിയില്‍ മുതലാക്കാന്‍ സാധിച്ചില്ല.

രണ്ടാം പകുതിയില്‍ കളിയുടെ തന്ത്രം മാറ്റിയ ഇംഗ്ലണ്ടിന് 66മത് മിനുട്ടില്‍ റിസള്‍ട്ട് ലഭിച്ചു. ഡൊമനിക്ക് സോളെങ്കെയാണ് ഇംഗ്ലണ്ടിന് ആദ്യ ഗോള്‍ നേടിക്കൊടുത്തത്. 77 മിനുട്ടില്‍ എഡിമോലെ ലൂക്ക്മാന്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. മൂന്നാം ഗോളും സൊളെങ്കെയുടെ വകയായിരുന്നു. ഇതോടെ അണ്ടര്‍ 20 ലോകക്കപ്പ് ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ട് ഫൈനലില്‍ എത്തി.

ഉറുഗ്വ-വെനിസ്വാല
നിക്കോളാസ് ഡി ലാ ക്രൂസിന്റെ പനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ ഉറുഗ്വയ്‌ക്കെതിരേ 91മത് മിനുട്ടില്‍ ലഭിച്ച ഫ്രീകിക്ക് ഗോളാക്കിയാണ് വെനിസ്വാല സമനില പിടിച്ചത്. സാമുവല്‍ സോസയാണ് വെനിസ്വാലയുടെ ഗോള്‍ നേടിയത്. അധികസമയത്ത് ഇരു ടീമുകളും ഗോളൊന്നും നേടാതിരുന്നപ്പോള്‍ പനാല്‍റ്റിയിലാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ലൂയില്‍ റോഡ്രിഗസ് ബോബെന്‍സ്, ഡെ ലാ ക്രൂസ് എന്നീ താരങ്ങളുടെ പനാല്‍റ്റി തടഞ്ഞ് വെനിസ്വാലന്‍ കീപ്പര്‍ വുല്‍ക്കെര്‍ ഫാരിനെസ് വെനിസ്വാലയെ ആദ്യമായി ഫൈനലിലെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com