ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ -ഡബ്രോസ്‌ക്കി സഖ്യത്തിന് കിരീടം

ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ -ഡബ്രോസ്‌ക്കി സഖ്യത്തിന് കിരീടം

പാരിസ്: കളിമണ്‍ കോര്‍ട്ടില്‍ ചരിത്രം കുറിച്ച് റോഹന്‍ ബൊപ്പണ്ണ. ഫ്രഞ്ച് ഓപ്പണ്‍ മികസ്ഡ് ഡബിള്‍സില്‍ കനേഡിയന്‍ താരം ഗബ്രിയേല ഡബ്രോസ്‌ക്കിയുമായി ചേര്‍ന്ന് ബൊപ്പണ്ണ കിരീടമുയര്‍ത്തി. ഏഴാം സീഡിലുള്ള സഖ്യം ഇതുവരെ സീഡ് ചെയ്യപ്പെടാത്ത അന്ന ഗ്രൊനെഫെല്‍ഡ്-റോബര്‍ട്ട് ഫറ സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 2-6, 6-2, 12-10.

ഇന്ത്യന്‍ ടെന്നീസ് ചരിത്രത്തില്‍ ഗ്രാന്‍സ്ലാം ചൂടുന്ന നാലാമത്തെ ഇന്ത്യക്കാരനായി ഇതോടെ ബൊപ്പണ്ണ.  ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് ബൊപ്പണ്ണ ഫൈനലിനെത്തിയത്. 2010 പാക്കിസ്ഥാനി താരം ഐസാമുല്‍ ഹഖ് ഖുറേഷിയുമായി ചേര്‍ന്ന് യുഎസ് ഓപ്പണില്‍ ഫൈനല്‍ കളിച്ച ബൊപ്പണ്ണയ്ക്ക് ബ്രയാന്‍ സഹോദരങ്ങളോട് തോല്‍വി വഴങ്ങേണ്ടി വന്നു.

ലിയാണ്ടര്‍ പെയ്‌സ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ എന്നിവരാണ് ഇതിന് മുമ്പ് ടെന്നീസിലെ പ്രമുഖ കിരീടങ്ങള്‍ നേടിയിട്ടുള്ളത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com