ഇന്ത്യന്‍ കോച്ചായി കുംബ്ലെ തന്നെ തുടര്‍ന്നേക്കും; സച്ചിന്‍, ഗാംഗുലി,ലക്ഷമണ്‍ എന്നിവരുടെ പിന്തുണ കുബ്ലേയ്ക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th June 2017 11:52 AM |
Last Updated: 09th June 2017 01:08 PM | A+A A- |

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി അനില്‍ കുംബ്ലെ തുടര്‍ന്നേക്കും. ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി കുംബ്ലേ കോച്ചായി തുടരുന്നതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ബിസിസിഐയുടെ ക്രിക്കറ്റ് അഡൈ്വസറി കൗണ്‍സില്‍ അംഗങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷമണ്‍, സൗരവ് ഗാംഗുലി എന്നിവരാണ്
കുബ്ലെ തന്നെ തുടരുന്നതിനെ പിന്തുണച്ചിരിക്കുന്നത്.ഇന്ത്യ-ശ്രീയലങ്ക മത്സരത്തിന് മുന്‍പായി ഇവര്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിയെ കുബ്ലേയ്ക്കുള്ള പിന്തുണ അറിയിച്ചു.
വീരേന്ദര്‍ സെവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ലാല്‍ചന്ദ് രജ്പുത് എന്നിവരായിരുന്നു ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചാകാന്‍ ബിസിസിഐയുടെ പരിഗണനയില്ലുള്ളത്.
നായകന്‍ കോഹ്ലിയും, കുംബ്ലേയും തമ്മില്‍ ശീതയുദ്ധമെന്ന വാര്‍ത്തകള്‍ക്ക് ഇടയിലായിരുന്നു ബിസിസിഐ പുതിയ കോച്ചിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ കോച്ചുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ കോഹ് ലി നിഷേധിച്ചു.