ഇന്ത്യന്‍ ടീം അജയ്യരല്ല, മറ്റുള്ള ടീമുകളും മികച്ചതാണെന്ന് മനസിലക്കണം: വിരാട് കോഹ്ലി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 09th June 2017 03:04 PM |
Last Updated: 09th June 2017 04:55 PM | A+A A- |

ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയോട് തോറ്റതോടെ ഏറെ കൊട്ടിഘോഷിച്ച ടീം ഇന്ത്യയുടെ ക്രിക്കറ്റ് ലോകത്തുള്ള മേധാവിത്വത്തിന് ഇടിവുണ്ടായെന്ന് വിമര്‍ശകര്‍. എന്നാല്‍, ഇന്ത്യന്‍ ടീം അജയ്യരല്ലെന്നും തോല്‍ക്കുന്നവര്‍ തന്നെയാണെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്ലി.
ഇന്ത്യയ്‌ക്കെതിരേ കളിക്കുന്ന ടീമുകളെ വില കുറച്ച് കാണുന്നത് ശരിയല്ല. ഓരോ രാജ്യങ്ങള്‍ക്കും അവര്‍ ചാംപ്യന്‍മാരാണ്. ശ്രീലങ്കയോട് മികച്ച സ്‌കോറുണ്ടാക്കിയ ഇന്ത്യയ്ക്ക് ജയിക്കാനുള്ളതുണ്ടെന്നാണ് കരുതിയത്. എന്നാല്‍ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
തോല്‍വി പിണഞ്ഞതിന് ഇന്ത്യന്‍ താരങ്ങളെ കുറ്റം പറയുന്നതിന് പകരം ശ്രീലങ്കന്‍ ടീമിന്റെ ബാറ്റിംഗിനെ പുകഴ്ത്തു. കോഹ്ലി കൂട്ടിച്ചേര്‍ത്തു.
ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് ജയിച്ച ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റതോടെ സെമിയില്‍ കടക്കണമെങ്കില്‍ ദക്ഷിണാഫ്രിക്കയുമായുള്ള അടുത്ത മത്സരത്തില്‍ ജയിക്കണം.