സെമിക്കായി കാത്തിരിക്കണം; ലങ്കയ്ക്ക് മുന്നില്‍ കാലിടറി ഇന്ത്യ

ഇനി സെമിയിലെത്താന്‍ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അടുത്ത മത്സരം ജയിക്കണം
സെമിക്കായി കാത്തിരിക്കണം; ലങ്കയ്ക്ക് മുന്നില്‍ കാലിടറി ഇന്ത്യ

ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമി ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് അപ്രതീക്ഷിത പ്രഹരം. മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ശ്രീലങ്കയ്ക്ക് വെല്ലുവിളി സൃഷ്ടിക്കാനായെങ്കിലും ലങ്കന്‍ പട മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കൊയ്തു. 

ഇനി സെമിയിലെത്താന്‍ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അടുത്ത മത്സരം ജയിക്കണം. പാക്കിസ്ഥാനെതിരെയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം. നിലവില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ബി ഗ്രൂപ്പിലെ എല്ലാ ടീമിനും രണ്ട് പോയിന്റ് വീതമുണ്ട്. അവസാന റൗണ്ട് മത്സരമായിരിക്കും സെമിയിലെത്തുന്നവരെ നിശ്ചയിക്കുക. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാരായ ശിഖര്‍ ധവാനും, രോഹിത് ശര്‍മയും നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 138 റണ്‍സിന്റെ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ഫോമിലേക്കുയര്‍ന്ന് ധവാന്‍ 128 ബോളില്‍ നിന്ന് 125 റണ്‍സ് നേടി. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ ധവാന്റെ മൂന്നാം സെഞ്ചുറിയായിരുന്നു കെന്നിങ്ടണ്‍ ഓവലിലേത്. 

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ വേഗത്തില്‍ 500 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ധവാന്‍ സ്വന്തമാക്കി. ഏഴ് ഇന്നിങ്‌സില്‍ നിന്നാണ് ധവാന്‍ 500 റണ്‍സ് അടിച്ചുകൂട്ടിയത്. 

അര്‍ധ സെഞ്ചുറി നേടിയ രോഹിത ശര്‍മ ശ്രീലങ്കയ്‌ക്കെതിരെ തന്റെ സ്‌കോര്‍ സമ്പാദ്യം 1000 കടത്തി. ഓപ്പണര്‍മാര്‍ മികച്ച അടിത്തറയിട്ടെങ്കിലും നായകന്‍ കോഹ്ലിക്ക് ടീമിന്റെ സ്‌കോറിലേക്ക് സംഭാവന നല്‍കാനായില്ല. ഐസിസി മത്സരങ്ങളില്‍  ആദ്യമായി കോഹ്ലി പൂജ്യത്തിന് പുറത്തായി. 

നായകന് സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും മുന്‍ നായകന്‍ അടിച്ചു കളച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറ് കടന്നു. ധോനിക്ക് കൂട്ടായി കേദാര്‍ ജാവേദ് അടിച്ചു കളിച്ചതോടെ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 321 റണ്‍സിലെത്തി. 

321 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ശ്രീലങ്കയ്ക്ക് തുടക്കില്‍ നിരോഷന്‍ ഡിക്വെല്ലയെ പുറത്താക്കി ബുവനേശ്വര്‍ കുമാര്‍ ആദ്യ പ്രഹരം നല്‍കിയെങ്കിലും, മെന്‍ഡിസും, ഗുണതിലകയും മത്സരം ഇന്ത്യയുടെ കയ്യില്‍ നിന്നും തട്ടിയെടുത്തു. ബുവനേശ്വറിനൊഴികെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആര്‍ക്കും ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ പവലിയനിലേക്ക് മടക്കാന്‍ സാധിച്ചില്ല. ലിങ്കയുടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടതില്‍ രണ്ടും റണ്‍ ഔട്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com